Top

'അപ്രതീക്ഷിത സാഹചര്യങ്ങളും സാങ്കേതിക തകര്‍ച്ചകളും'; 'ജിന്ന്' വരാന്‍ വൈകുമെന്ന് സിദ്ധാര്‍ത്ഥ്

'ജിന്നി'ലെ വീഡിയോ ഗാനവും സിദ്ധാര്‍ത്ഥ് പുറത്തുവിട്ടിട്ടുണ്ട്

16 July 2022 2:22 PM GMT
ഫിൽമി റിപ്പോർട്ടർ

അപ്രതീക്ഷിത സാഹചര്യങ്ങളും സാങ്കേതിക തകര്‍ച്ചകളും; ജിന്ന് വരാന്‍ വൈകുമെന്ന് സിദ്ധാര്‍ത്ഥ്
X

സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'ജിന്നി'ന്റെ റിലീസ് മാറ്റിവെച്ചു. സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ ആണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചില അപ്രതീക്ഷിത സാഹചര്യങ്ങളും സാങ്കേതിക തകര്‍ച്ചകളും കാരമാണ് റിലീസ് മാറ്റിവെയ്ക്കുന്നതെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സിദ്ധാര്‍ത്ഥ് വ്യക്താക്കി. നേരത്തെയും പലതവണ സിനിമയുടെ റിലീസ് മാറ്റിയിരുന്നു.

'ജിന്നി'ലെ വീഡിയോ ഗാനവും സിദ്ധാര്‍ത്ഥ് പുറത്തുവിട്ടിട്ടുണ്ട്. 'ഏതോ വാതില്‍' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും പ്രീതി പിള്ളയും ചേര്‍ന്നാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ശാന്തി ബാലചന്ദ്രനാണ് നായികയായി എത്തുന്നത്.

'അപ്രതീക്ഷിതമായ സാഹചര്യങ്ങളും സാങ്കേതിക തകര്‍ച്ചകളും കാരണം ഞങ്ങളുടെ ജിന്ന് എന്ന സിനിമയുടെ റിലീസ് മാറ്റിവച്ചു. ഞങ്ങള്‍ ഉടന്‍ റിലീസ് തീയതി പ്രഖ്യാപിക്കും. അതുവരെ ഇതാ നമ്മുടെ സിനിമയിലെ മറ്റൊരു ഗാനം. നിങ്ങള്‍ അത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു' സിദ്ധാര്‍ത്ഥ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

ഷൈന്‍ ടോം ചാക്കോ, ലിയോണ, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്തരിച്ച അഭിനേത്രി കെപിഎസി ലളിതയും സിനിമയില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു.ജിന്നിന് തിരക്കഥ ഒരുക്കിയത് രാജേഷ് ഗോപിനാഥാണ്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സുധീര്‍ വി കെ, മനു വലിയവീട്ടില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Story Highlights; Due to unforeseen circumstances and technical setbacks the release of Djinn has been postponed

Next Story