Top

'ജിബൂട്ടി' ഡിസംബര്‍ 31ന്; തീയതി മാറ്റി അണിയറ പ്രവര്‍ത്തകര്‍

നേരത്തെ ചിത്രം ഡിസംബര്‍ 10ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു

18 Nov 2021 4:00 PM GMT
ഫിൽമി റിപ്പോർട്ടർ

ജിബൂട്ടി ഡിസംബര്‍ 31ന്; തീയതി മാറ്റി അണിയറ പ്രവര്‍ത്തകര്‍
X

റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം എന്ന വിശേഷണത്തോടെയെത്തുന്ന അമിത് ചക്കാലക്കല്‍ നായകനായ 'ജിബൂട്ടി' ഡിസംബര്‍ 31 ന് വേള്‍ഡ് വൈഡായി പ്രദര്‍ശനത്തിന് എത്തും. നേരത്തെ ചിത്രം ഡിസംബര്‍ 10ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പുതിയ തീയതി പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മ്മിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകളാണ് ചിത്രീകരിച്ചിരുന്നത്. ഇതിന് മുന്‍പ് റിലീസ് ചെയ്ത ആക്ഷന്‍ സീനിലെ രംഗമുള്ള പോസ്റ്ററും 'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന റൊമാന്റിക് സോങ്ങും ശ്രദ്ധ നേടിയിരുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു. തിരക്കഥ, സംഭാഷണം- അഫ്സല്‍ അബ്ദുള്‍ ലത്തീഫ് & എസ്. ജെ. സിനു, ചിത്രസംയോജനം- സംജിത് മുഹമ്മദ്, ഛായാഗ്രഹണം- ടി.ഡി. ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- തോമസ് പി.മാത്യു.

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.


Next Story