Top

ഇതരഭാഷ ചിത്രങ്ങളുടെ വൈഡ് റിലീസിനെ ചൊല്ലി ഫിയോക്കില്‍ ചൂടേറിയ ചര്‍ച്ച; 60% ഷെയര്‍ വിതരണക്കാര്‍ക്ക് നല്‍കാനാവില്ലെന്ന് തീരുമാനം

31 March 2022 10:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതരഭാഷ ചിത്രങ്ങളുടെ വൈഡ് റിലീസിനെ ചൊല്ലി ഫിയോക്കില്‍ ചൂടേറിയ ചര്‍ച്ച; 60% ഷെയര്‍ വിതരണക്കാര്‍ക്ക് നല്‍കാനാവില്ലെന്ന് തീരുമാനം
X

കൊച്ചി: ഇതരഭാഷ ചിത്രങ്ങളുടെ വൈഡ് റിലീസിനെ ചൊല്ലി തിയ്യേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തില്‍ ചര്‍ച്ച നടന്നു. വൈഡ് റിലീസ് അനുവദിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ അനുവദിക്കാനാവില്ലെന്ന നിലപാടാണ് സംഘടന നേതൃത്വം സ്വീകരിച്ചത്.

വൈഡ് റിലീസ് അനുവദിക്കണമെന്ന് കണിയിക്കാവിളയിലുള്ള തിയ്യേറ്റര്‍ ഉടമ അനില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വൈഡ് റിലീസിനുള്ള തിയ്യേറ്റര്‍ ലഭിക്കാത്തതിനാല്‍ ചിത്രം വിതരണത്തിനെടുക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടമുണ്ടാവുന്നു. ഇക്കാര്യം പറഞ്ഞ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നോട് പൊട്ടിക്കരഞ്ഞെന്നും അനില്‍ പറഞ്ഞു.

വൈഡ് റിലീസ് എന്ന ആലോചന ഇല്ല. വേണമെങ്കില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ വേണമെങ്കില്‍ നല്‍കാം എന്നാണ് പ്രഡിഡണ്ട് കെ വിജയകുമാര്‍ നിലപാടെടുത്തത്.

അത് പോലെ ഇതരഭാഷ ചിത്രങ്ങള്‍ വിതരണത്തിനെടുക്കുന്നവര്‍ക്ക് 60% ഷെയര്‍ നല്‍കാനാവില്ലെന്നും വിജയകുമാര്‍ യോഗത്തില്‍ പറഞ്ഞു. പരമാവധി 55% മാത്രമേ നല്‍കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

Next Story