ഡിജോ-നിവിൻ പോളി ചിത്രത്തിന് തുടക്കം; പ്രധാന കഥാപാത്രങ്ങളായി അജു വർഗീസും ധ്യാൻ ശ്രീനിവാസനും
18 March 2023 5:43 AM GMT
ഫിൽമി റിപ്പോർട്ടർ

'ജന ഗണ മന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന നിവിൻ പോളി ചിത്രത്തിന് തുടക്കമായി. ചിത്രത്തിന്റെ പൂജ ദുബായിൽ നടന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ജന ഗണ മന'യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദാണ് പുതിയ ഈ സിനിമയ്ക്കും കഥ–തിരക്കഥ–സംഭാഷണം ഒരുക്കുന്നത്.
അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫൺ എന്റർടെയ്നറായിരിക്കും എന്നാണ് സൂചന. ഛായാഗ്രഹണം നിർവഹിക്കുന്നത് സുദീപ് ഇളമൻ ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, ദുബായ് ലൈൻ പ്രൊഡക്‌ഷൻ റഹിം പി.എം.കെ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു ആണ്.
പ്രൊഡക്‌ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, ആർട്ട ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത് സാരംഗ്, മ്യൂസിക് ജെയ്ക്സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ, ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേമംലാൽ, വാർത്താ പ്രചരണം ബിനു ബ്രിങ്ഫോർത്ത്. ഈ വർഷം പൂജ റിലീസായോ ക്രിസ്തുമസ് റിലീസായോ ആയിരിക്കും ചിത്രം എത്തുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ റിലീസ് വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Story Highlights: Dijo-Nivin Pauly film begins; Aju Varghese and Dhyan Sreenivasan in lead roles