Top

'മോഹന്‍ലാല്‍ ഗുണ്ടയായിട്ട് സാറിന് തോന്നും, ഞങ്ങള്‍ക്ക് തോന്നുന്നില്ല'; അടൂരിനെതിരെ ധര്‍മ്മജന്‍

25 Jan 2023 12:34 PM GMT
ഫിൽമി റിപ്പോർട്ടർ

മോഹന്‍ലാല്‍ ഗുണ്ടയായിട്ട് സാറിന് തോന്നും, ഞങ്ങള്‍ക്ക് തോന്നുന്നില്ല; അടൂരിനെതിരെ ധര്‍മ്മജന്‍
X

മോഹൻലാലിനെതിരെ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തെ വിമർശിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി. മോഹൻലാൽ എന്ന നടൻ തങ്ങൾക്ക് വലിയ ആളാണ് എന്നും അടൂർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അദ്ദേഹത്തെ ഗുണ്ടയായി കാണുന്നത് എന്നും ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു. അടൂരിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് എന്നും ധർമ്മജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ്. അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്. മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. ഏയ് ഓട്ടോ, ടി പി ബാലഗോപാലൻ എം എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട്.

അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും. പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്.

മോഹൻലാലിന് നല്ലവനായ റൗഡി ഇമേജാണ് എന്നാണ് അടൂർ ഗോപാലകൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞത്. ഒരു റൗഡി എങ്ങനെയാണ് നല്ലവനാകുന്നത് എന്ന് മനസിലാകുന്നില്ല എന്നും താൻ അത്തരം ഇമേജിൽ വിശ്വസിക്കുന്നില്ല, അതിനാലാണ് മോഹൻലാലിനൊപ്പം സിനിമ ചെയ്യാത്തത് എന്നും അടൂർ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

മോഹൻലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. എനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല, റൗഡി റൗഡി തന്നെയാണ്, അയാൾ എങ്ങനെയാണ് നല്ലവനാകുന്നത്. അതല്ലാതെയും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ടാകാം. എന്നാൽ എന്റെ മനസ്സിൽ ഉറച്ച ഇമേജ് അതാണ്.

Story Highlights: Dharmajan Bolgatty Reacts to Adoor Gopalakrishnan's reference about Mohanlal

Next Story