Top

'എന്റെ പണി ഇപ്പോഴേ തുടങ്ങി'; എമ്പുരാൻ സിനിമയെക്കുറിച്ച് ദീപക് ദേവ്

എമ്പുരാന്റെ ഷൂട്ടിം​ഗ് ഓ​ഗസ്റ്റിൽ തുടങ്ങുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു

19 March 2023 12:22 AM GMT
ഫിൽമി റിപ്പോർട്ടർ

എന്റെ പണി ഇപ്പോഴേ തുടങ്ങി; എമ്പുരാൻ സിനിമയെക്കുറിച്ച് ദീപക് ദേവ്
X

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം 'എമ്പുരാൻ' ആയി ബന്ധപ്പെട്ട ജോലികൾ ആരംഭിച്ചെന്ന് സംഗീത സംവിധായകൻ ദീപക് ദേവ്. ചിത്രത്തിന്റെ ചിത്രീകരണം കുറച്ച് മാസം കഴിഞ്ഞിട്ടേ ഉണ്ടാകൂ എന്നും തന്റെ ജോലികൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് 'എമ്പുരാൻ' ഒരുങ്ങുന്നത്.

'എമ്പുരാന്റെ പണി തുടങ്ങിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ട് കുറച്ച് മാസം കഴിഞ്ഞിട്ടെ ഉള്ളൂ. എന്റെ പണി തുടങ്ങി', ദീപക് ദേവ് പറഞ്ഞു. ആശാ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ദീപക്കിന്റെ പ്രതികരണം. എമ്പുരാന്റെ ഷൂട്ടിം​ഗ് വൈകാതെ ആരംഭിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.

അതേസമയം, എമ്പുരാന്റെ ഷൂട്ടിം​ഗ് ഓ​ഗസ്റ്റിൽ തുടങ്ങുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ആറു മാസത്തോളമായി നടന്ന ലൊക്കേഷൻ ഹണ്ട് യാത്രകൾ ഉത്തരേന്ത്യയിൽ അടുത്തിടെ അവസാനിച്ചു. മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവർ എമ്പുരാനിൽ ഉണ്ടാകും. എമ്പുരാൻ നിർമ്മിക്കുന്നതിനായി ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും ഹൊംബാലെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

STORY HIGHLIGHTS: Deepak Dev talk about empuraan movie

Next Story