Top

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം; റിയ ചക്രബർത്തിക്കെതിരെ എൻസിബി കുറ്റപത്രം, താരത്തിന് മയക്കുമരുന്ന് കൈമാറി

35 പ്രതികൾക്കെതിരെ സ്പെഷ്യൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം എൻസിബി കഴിഞ്ഞ മാസം കരട് കുറ്റപത്രം സമർപ്പിച്ചിരുന്നു

13 July 2022 4:53 AM GMT
ഫിൽമി റിപ്പോർട്ടർ

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം; റിയ ചക്രബർത്തിക്കെതിരെ എൻസിബി കുറ്റപത്രം, താരത്തിന് മയക്കുമരുന്ന് കൈമാറി
X

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ബോളിവുഡ് നടി റിയ ചക്രബർത്തിക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കുറ്റപത്രം. കേസിലെ മറ്റു പ്രതികളായി ഷോവിക് ഉൾപ്പെടെയുള്ളവരിൽ നിന്ന് ഒന്നിലധികം തവണ റിയ മയക്കുമരുന്ന് വാങ്ങിയതായും ഇത് സുശാന്തിന് കൈമാറിയതായും കുറ്റപത്രത്തിൽ പറയുന്നു. റിയ ചക്രവർത്തിയുടെ സഹോദരനാണ് ഷോവിക്. 35 പ്രതികൾക്കെതിരെ സ്പെഷ്യൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം(എൻഡിപിഎസ്) എൻസിബി കഴിഞ്ഞ മാസം കരട് കുറ്റപത്രം സമർപ്പിച്ചിരുന്നു.

മുംബൈ മെട്രോപൊളിറ്റൻ മേഖലയ്ക്കുള്ളിൽ ലൈസൻസോ അനുമതിയോ അംഗീകാരമോ ഇല്ലാതെ മയക്കുമരുന്ന് കടത്തിന് പണം നൽകുകയും കഞ്ചാവ്, ചരസ്, കൊക്കെയ്ൻ, മറ്റു മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെയാണ് റിയ ചക്രബർത്തി മാധ്യമ വാർത്തകളിൽ സ്ഥിര സാന്നിദ്ധ്യമാവുന്നത്. സൈബർ ആക്രമണവും ജയിൽവാസവും താരം അനുഭവിക്കുകയുണ്ടായി. പിന്നാലെ സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2012ൽ പുറത്തിറങ്ങി ചെഹ്രെയാണ് താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

2020 ജൂൺ 14നായിരുന്നു സുശാന്തിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കാമുകിയായിരുന്ന റിയയ്ക്ക് നേരെ രൂക്ഷ വിമർശനമുണ്ടായി. തുടർന്ന് മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ റിയയും സഹോദരനും അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഒരു വർഷത്തോളം മുംബൈ ബൈകുള ജയിലിൽ കഴിഞ്ഞ താരം ഒക്ടോബറിലാണ് പുറത്തിറങ്ങിയത്.

Story highlights: Death of Sushant Singh Rajput; NCB charges against Rhea Chakraborty, drug supply to star

Next Story

Popular Stories