Top

ഹർത്താലിലും 'ചട്ടമ്പി' എത്തും; ആദ്യ ഷോ വൈകിട്ട്

1990കളിലെ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്

22 Sep 2022 1:08 PM GMT
ഫിൽമി റിപ്പോർട്ടർ

ഹർത്താലിലും ചട്ടമ്പി എത്തും; ആദ്യ ഷോ വൈകിട്ട്
X

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന 'ചട്ടമ്പി' നാളെ തന്നെ തിയേറ്ററുകളിൽ എത്തും. സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ സിനിമയുടെ റിലീസിനെ ബാധിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. എന്നാൽ ആദ്യ ഷോയുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. വൈകിട്ട് ആറ് മണിക്കായിരിക്കും സിനിമയുടെ ആദ്യ ഷോ നടക്കുക.

ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച് അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചട്ടമ്പി 1990കളിലെ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്സ് ജോസഫ് ആണ്.

സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. മാജിക് ഫ്രെയിംസ് ആണ് വിതരണം. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്ഷൻ കോണ്ട്രോളർ ജിനു.

Story Highlights; Chattambi release in theatre from tomorrow

Next Story