Top

'വുമൺ വിത്ത് എ മൂവി ക്യാമറ' ടീം രണ്ടാം ചിത്രത്തിലേക്ക്; അഭിനേതാക്കളെ തേടി അണിയറപ്രവർത്തകർ

ഐഎഫ്എഫ്കെ തുടങ്ങി കേരളത്തിൽ നടന്ന ഒട്ടുമിക്ക ചലച്ചിത്രമേളകളിലും ഏറ്റവും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മലയാളത്തിൽ ശ്രദ്ധ നേടിയ ചിത്രമാണ് 'വുമൺ വിത്ത് എ മൂവി ക്യാമറ'

1 May 2022 3:10 PM GMT
ഫിൽമി റിപ്പോർട്ടർ

വുമൺ വിത്ത് എ മൂവി ക്യാമറ ടീം രണ്ടാം ചിത്രത്തിലേക്ക്; അഭിനേതാക്കളെ തേടി അണിയറപ്രവർത്തകർ
X

'വുമൺ വിത്ത് എ മൂവി ക്യാമറ' എന്ന ചിത്രത്തിലൂടെ നിരൂപക ശ്രദ്ധ നേടിയ യുവ സംവിധായകൻ അടൽ കൃഷ്‌ണന്റെ രണ്ടാം ചിത്രം ഒരുങ്ങുന്നു. മൂന്ന് സ്ത്രീകളും അവരുടെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് കഥ എത്തുന്നത്. ചിത്രത്തിനായി അഭിനേതാക്കളെ തേടി കാസ്റ്റിംഗ് കോളും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.

ഒരു ടീനേജ് ഡ്രാമയാണ് ചിത്രം. കഴിഞ്ഞ ചിത്രത്തേക്കാൾ കുറച്ചു കൂടി മെയിൻ സ്ട്രീം ചിത്രമായാണ് എത്തുക. മെയ് മാസത്തിൽ തന്നെ ഓഡിഷൻ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും 'വുമൺ വിത്ത് എ മൂവി ക്യാമറ'യിലെ അഭിനേതാക്കളായ ആതിര, മഹിത, അണിയറയിൽ പ്രവർത്തിച്ച ആകാശ്, പ്രണവ് തുടങ്ങിയവരും ഈ ചിത്രത്തിൽ ഉണ്ട് എന്നും അടൽ കൃഷ്ണൻ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു.

ജനുവരി മുതൽ പ്രീപ്രൊഡക്ഷൻ ജോലികളിലാണ് അണിയറപ്രവർത്തകർ. ഐഎഫ്എഫ്കെ തുടങ്ങി കേരളത്തിൽ നടന്ന ഒട്ടുമിക്ക ചലച്ചിത്രമേളകളിലും ഏറ്റവും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മലയാളത്തിൽ ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'വുമൺ വിത്ത് എ മൂവി ക്യാമറ'. സ്ത്രീകളുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതവും അവർ കടന്നു പോകുന്ന വളരെ സങ്കീർണമായ അവസ്ഥകളുമാണ് ചിത്രത്തിലൂടെ പറയുന്നത്. പുതിയ സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Story highlights: casting call from 'Woman with a Movie Camera' team for second film

Next Story