Top

റോബോട്ടിക്ക് ക്യാമറയ്ക്ക് മുന്നിൽ മമ്മൂട്ടിയുടെ കിടിലൻ ആക്ഷൻ രംഗം; 'ഭീഷ്മപർവ്വം' മേക്കിങ്ങ് വീഡിയോ

മേക്കിങ്ങ് വീഡിയോയ്ക്കും സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണം കിട്ടുന്നുണ്ട്.

16 March 2022 1:18 PM GMT
ഫിൽമി റിപ്പോർട്ടർ

റോബോട്ടിക്ക് ക്യാമറയ്ക്ക് മുന്നിൽ മമ്മൂട്ടിയുടെ കിടിലൻ ആക്ഷൻ രംഗം; ഭീഷ്മപർവ്വം മേക്കിങ്ങ് വീഡിയോ
X

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്‌ത ചിത്രമാണ് ഭീഷ്മപർവ്വം. റിലീസിന് പിന്നാലെ സിനിമയിലെ സ്റ്റൈലൻ ആക്ഷൻ രംഗങ്ങൾക്ക് മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ സംഘട്ടന രംഗത്തിന്റെ മേക്കിങ്ങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

മമ്മൂട്ടിയും ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഫർഹാൻ ഫാസിലും അബു സലീമും ഉൾപ്പെടുന്ന റോബോട്ടിക്ക് ക്യാമറയാൽ പകർത്തിയ സംഘട്ടന രംഗമാണിത്. രംഗത്തിനിടയിൽ താരത്തിന്റെ കൈകൾക്ക് പരിക്കേൽക്കുന്നതിനെ തുടർന്ന് ഐസ് വെക്കുന്നതും വീഡിയോയിൽ കാണാം. തിയേറ്ററുകളിൽ വലിയ കയ്യടി ലഭിച്ച രംഗത്തിന്റെ മേക്കിങ്ങ് വീഡിയോയ്ക്കും സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണം കിട്ടുന്നുണ്ട്.

അതേസമയം ഭീഷ്മപർവ്വം ഇതുവരെ 75 കോടിയിലധികം രൂപയാണ് ബോക്സോഫീസിൽ നിന്നും നേടിയിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 40 കോടിയിലധികം കളക്ട് ചെയ്തു. സൗദി അറേബ്യയിൽ നിന്നും 30.2 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. സൗദിയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡും ഭീഷ്മപർവ്വം സ്വന്തമാക്കി.

1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.

story highlights: making video of mammootty stunt sequence in bheeshmaparvam movie released

Next Story