Top

ഭാവന ആദ്യമായി ഇരട്ടവേഷങ്ങളിലെത്തുന്നു; ജാസി ഗിഫ്റ്റിന്റെ സംഗീതത്തില്‍ 'പിങ്ക് നോട്ട്' എത്തും

13 May 2022 9:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാവന ആദ്യമായി ഇരട്ടവേഷങ്ങളിലെത്തുന്നു; ജാസി ഗിഫ്റ്റിന്റെ സംഗീതത്തില്‍ പിങ്ക് നോട്ട് എത്തും
X

നടി ഭാവന ഇരട്ട വേഷങ്ങളിലെത്തുന്നു. തന്റെ പുതിയ കന്നഡ ചിത്രത്തിലാണ് ഇരട്ട വേഷങ്ങളെ അവതരിപ്പിക്കുന്നത്. പിങ്ക് നോട്ട് എന്നാണ് ചിത്രത്തിന്റെ പേര്. ജിഎന്‍ രുദ്രേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മെയ് 11ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തെ കുറിച്ച് ഭാവന തന്നെ മാധ്യമങ്ങളോട് സംസാരിച്ചു. ഒരേ പോലുള്ള ഇരട്ട സഹോദരിമാരെയാണ് താന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ഉദ്ദ്വേഗജനകമായ നിമിഷങ്ങളും ഉള്ള തിരക്കഥയായത് കൊണ്ടാണ് ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ തീരുമാനിച്ചതെന്നും ഭാവന പറഞ്ഞു.


ആദ്യമായാണ് ഭാവന ഇരട്ടവേഷത്തിലെത്തുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നതെന്ന് സംവിധായകന്‍ ജിഎന്‍ രുദ്രേഷ് പറഞ്ഞു.ജാസി ഗിഫ്റ്റ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Next Story

Popular Stories