'ഭീഷ്മപർവ്വം ഇന്നലെ കണ്ടു, മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്'; ഭദ്രൻ
'ഒറ്റവാക്കിൽ 'മൈക്കിൾ' എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം'
13 May 2022 1:59 PM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടി- അമൽ നീരദ് ചിത്രം ഭീഷ്മപർവ്വത്തെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. സിനിമ കഴിഞ്ഞ ദിവസമാണ് കണ്ടത്. അമൽ നീരദ് വളരെ കയ്യടക്കത്തോടെ സിനിമയെ സമീപിച്ചുവെന്ന് അദ്ദേഹം പറയുന്നു. 'മൈക്കിൾ' എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം. വളരെ നിയന്ത്രണത്തോടെയുള്ള മമ്മൂട്ടിയുടെ അഭിനയമികവിന് ഒരു സല്യൂട്ട് നൽകുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
ഭദ്രന്റെ വാക്കുകൾ:
ഭീഷമ പർവ്വം. ഇന്നലെ ആണ് ആ സിനിമ കാണാൻ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതൽ ലോകാവസാനം വരെ ഈ കുടിപ്പക ആവർത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ!! എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം എന്നത് ഒരു ഫിലിം മേക്കറുടെ ചാലഞ്ച് ആണ്.
ഫ്രാൻസിസ് ഫോർഡ് കോപ്പോളോയുടെ 'ഗോഡ് ഫാദറി'ന് മുൻപും പിൻപും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകൾ ഉണ്ടായി. എന്ത് കൊണ്ട് 'ഗോഡ് ഫാദർ ' ഡിസ്റ്റിൻക്റ്റീവ് ആയിട്ട് കാലങ്ങളെ അതിജീവിച്ച് നിൽക്കുന്നു. അവിടെ നിന്ന് ഭീഷമ പർവ്വത്തിലേക്ക് വരുമ്പോൾ, ജിഗിലറി കട്ട്സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ളാഹനീയമാണ്.
ഒറ്റവാക്കിൽ 'മൈക്കിൾ' എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം. മൈക്കിളിന്റെ വെരി പ്രസന്റ്സ്. മൊഴികളിലെ അർഥം ഗ്രഹിച്ച് ഔട്ട്സ്പോക്കൺ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്.
story highlights: bhadran praises amal neerad and mammootty on bheeshmaparvam movie