Top

മോഹന്‍ലാലിന്റെ കൈകളില്‍ ഇരിക്കുന്ന കുട്ടി പ്രണവ്; രാജാവും മകനുമെന്ന് ആരാധകർ

പോസ്റ്റിനു താഴെ മോഹൻലാലിന്റെ പ്രതികരണം കൂടെയെത്തിയപ്പോൾ ചിത്രം ഒന്നുകൂടി കളറായി

14 March 2022 1:01 PM GMT
ഫിൽമി റിപ്പോർട്ടർ

മോഹന്‍ലാലിന്റെ കൈകളില്‍ ഇരിക്കുന്ന കുട്ടി പ്രണവ്; രാജാവും മകനുമെന്ന് ആരാധകർ
X

സമൂഹ മാധ്യമംഗലയിൽ സജീവല്ലങ്കിലും ആരാധകർ എപ്പോഴും സോഷ്യൽ മീഡിയയിൽ തിരയുന്നത് പ്രണവ് മോഹൻലാലിനെയാണ്. അതുകൊണ്ട് തന്നെ താരം ഇടുന്ന പോസ്റ്റുകൾക്കൊക്കെ ആരാധകർ ഏറെയാണ്. കഴിഞ്ഞ കുറച്ചു നാളുകളായാണ് പ്രണവ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ട് സജീവമാകാൻ തുടങ്ങിയത്. ഇപ്പോൾ താരത്തിന്റെ മറ്റൊരു പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പ്രണവിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പ്രണവിനെ കൈകളിലെടുത്തുകൊണ്ട് നിൽക്കുന്ന മോഹൻലാലിന്റെ ചിത്രവും ഒപ്പം ബാല്യ കാലത്തെ മറ്റൊരു ചിത്രവുമാണ് പ്രണവ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

പോസ്റ്റിനു താഴെ മോഹൻലാലിന്റെ പ്രതികരണം കൂടെയെത്തിയപ്പോൾ ചിത്രം ഒന്നുകൂടി കളറായി. മോഹൻലാലിന്റെ പ്രതികരണത്തിന് മാത്രം പതിനായിരത്തിലധികം ലൈക്കും അഞ്ഞൂറിലധികം കമന്റുകളുമാണ് നിറയുന്നത്. തന്റെ വ്യക്തിപരമായ ഒരു വിവരങ്ങളും പങ്കുവയ്ക്കാത്ത പ്രണവ് 'മരക്കാർ' സിനിമയുടെ പ്രമോഷൻ മുതലാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടാൻ ആരംഭിച്ചത്. തുടർന്ന് തന്റെ സോളോ ട്രിപ്പിനിടയിലെ ചിത്രങ്ങളും പങ്കുവയ്ക്കാൻ തുടങ്ങി. നിലവിൽ 1.1 മില്യണ്‍ ഫോളോവേഴ്സാണ് പ്രണവിന് ഇന്‍സ്റ്റഗ്രാമിൽ ഉള്ളത്.

'ഹൃദയം' ആണ് പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ അരുൺ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പ്രണവിനൊപ്പം ദർശന, കല്യാണി തുടങ്ങിയർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്. പ്രണവിന്റെ തിരിച്ചു വരവാണ് എന്നും മികച്ച അഭിനയമാണ് എന്നും പ്രേക്ഷക അഭിപ്രായങ്ങളുണ്ടായിരുന്നു.

Story Highlights: Baby Pranav in Mohanlal's arms; 'king and son' says Fans

Next Story