Top

'ഇപ്പോഴുള്ള പ്രേക്ഷകര്‍ ശാസ്ത്രീയ നിരൂപകരായി, സിനിമ കഥ പറച്ചിലാണ് ബാക്കിയുള്ളതെല്ലാം അതിനുള്ള ടൂളുകളും'; പ്രശാന്ത് നീൽ

'ക്യാമറ, ലെന്‍സ്, ടെക്‌നിക്കാലിറ്റീസ്, ഫിലിം സ്‌കൂള്‍ ഇതൊന്നും അത്യാവശ്യമുള്ള കാര്യമൊന്നുമല്ല'

7 May 2022 1:23 PM GMT
ഫിൽമി റിപ്പോർട്ടർ

ഇപ്പോഴുള്ള പ്രേക്ഷകര്‍ ശാസ്ത്രീയ നിരൂപകരായി, സിനിമ കഥ പറച്ചിലാണ് ബാക്കിയുള്ളതെല്ലാം അതിനുള്ള ടൂളുകളും; പ്രശാന്ത് നീൽ
X

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീൽ. കെജിഎഫ് ആദ്യ ഭാഗത്തിന് ലഭിച്ചതിന്റെ പതിന്മടങ്ങ് സ്വീകാര്യതയാണ് രണ്ടാം ഭാഗത്തോട് കൂടി ലഭിച്ചത്. ഒരു മാസ് എന്റർടെയ്‌നർ എന്നതിനപ്പുറം, ബോക്സോഫീസിൽ തന്നെ ചരിത്രം സൃഷ്‌ടിച്ച ചിത്രമായി കെജിഎഫ് ചാപ്റ്റർ 2 മാറി. ഇപ്പഴിതാ പ്രേക്ഷകർ സിനിമയ്ക്ക് നൽകുനൻ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രശാന്ത് നീൽ. ഇപ്പോഴുള്ള പ്രേക്ഷകര്‍ സിനിമ നല്ലതാണോ മോശമാണോ എന്ന് പറയുന്നതിനപ്പുറം നിരൂപകർ പോലെയാണ് സംസാരിക്കുന്നത് എന്നാണ് താരം പറഞ്ഞത്.

സിനിമയെന്നാല്‍ കഥ പറച്ചിലാണ്. ബാക്കി ടെക്‌നിക്കാലിറ്റീസെല്ലാം വെറും ടൂൾ മാത്രമാണ്. ഒരു സിനിമ കണ്ടിട്ട് പുറത്ത് വരുമ്പോള്‍ അതിലെ സിനിമാറ്റോഗ്രഫിയെ പറ്റിയല്ല ഞാന്‍ സംസാരിക്കാറുള്ളത്, പാട്ടുകളെ പറ്റിയും അഭിനയത്തെ പറ്റിയുമല്ല. സിനിമ നല്ലതാണോ അല്ലയോ, അതാണ് പറയുന്നത് എന്നും അങ്ങനെയൊരു വാക്ക് കേള്‍ക്കുന്നത് ഭയങ്കര കഷ്ടപ്പാടുള്ള ജോലിയാണ് എന്നും പ്രശാന്ത് അനുശ്രീ ആങ്കർ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ക്യാമറ, ലെന്‍സ്, ടെക്‌നിക്കാലിറ്റീസ്, ഫിലിം സ്‌കൂള്‍ ഇതൊന്നും അത്യാവശ്യമുള്ള കാര്യമൊന്നുമല്ല. സിനിമ എന്ന് പറയുന്നത് കഥ പറച്ചിലാണ്. സിനിമ പറയാനാണ് ആദ്യം പഠിക്കേണ്ടത്. ബാക്കിയുള്ള കാര്യങ്ങളെല്ലാം അതിനുള്ള ഉപകരണങ്ങൾ മാത്രമാണ്. സിനിമ ഒരു കലയാണ്. എന്നാല്‍ ചിലര്‍ അതിനെ സയന്‍സുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഒരു സിനിമ കണ്ടിട്ട് പുറത്ത് വരുമ്പോള്‍ അതിലെ സിനിമാറ്റോഗ്രഫിയെ പറ്റിയല്ല ഞാന്‍ സാധാരണ സംസാരിക്കാറുള്ളത്. സിനിമയിലെ പാട്ടുകളെ പറ്റിയും അഭിനയത്തെ പറ്റിയുമല്ല. സിനിമ നല്ലതാണോ അല്ലയോ, അതാണ് ഒറ്റ വക്കിൽ പറയുന്നത്. അങ്ങനെയൊരു വാക്ക് ഇപ്പോൾ കേൾക്കാൻ കഴിയുക എന്നത് ഭയങ്കര കഷ്ടപ്പാടുള്ള ജോലിയാണ്.

Story highlights: 'audiences have become scientific critics, A film is storytelling and the rest are tools'; Prashanth Neel

Next Story

Popular Stories