Top

അതിജീവിത ഉള്‍പ്പെടെ 'അമ്മ'യ്ക്ക് പുറത്തുള്ളവരെ തിരിച്ചെടുക്കണം; നടപടി സ്വീകരിക്കണമെന്ന് ആസിഫ് അലി

വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ സംഘടനയ്ക്ക് പരിമിതിയുണ്ടെന്നും താരം

15 May 2022 6:12 AM GMT
ഫിൽമി റിപ്പോർട്ടർ

അതിജീവിത ഉള്‍പ്പെടെ അമ്മയ്ക്ക് പുറത്തുള്ളവരെ തിരിച്ചെടുക്കണം; നടപടി സ്വീകരിക്കണമെന്ന് ആസിഫ് അലി
X

താരസംഘടനയായ 'അമ്മ'യില്‍ നിന്നും രാജിച്ചവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി നടന്‍ ആസിഫ് അലി. അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെയുള്ള തിരിച്ചെടുക്കണമെന്ന് 'അമ്മ' മുന്‍ എക്‌സിക്യുട്ടീവ് അംഗമായ ആസിഫ് അലി പറഞ്ഞു. നടന്‍ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ സംഘടനയ്ക്ക് പരിമിതിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോടാണ് അസിഫിന്റെ പ്രതികരണം.

'സംഘടനയില്‍ നിന്നും പുറത്ത് പോയ നടിമാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നതായിരുന്നു. ഇപ്പോള്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം സംഘടയില്‍ ഐസിസി വന്നു. അന്ന് സംഘടനിയില്‍ നിന്നും രാജി വെച്ചവരെ തിരിച്ച്‌കൊണ്ടുവരേണ്ടതാണ്' ആസിഫ് അലി പറഞ്ഞു. സംഘടനയിലെ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടിയും സിനിമ ചെയ്യുന്നുണ്ടെന്നും എന്തുകൊണ്ട് അവരെ തിരിച്ചുവിളിക്കുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ലൈംഗിക പീഡനക്കേസില്‍ നടന്‍ വിജയ് ബാബുവിനെരെയുള്ള സംഘടനയിലെ നടപടിയെക്കുറിച്ചും ആസിഫ് പറയുന്നു. വിജയ് ബാബുവിനെതിരെ 'അമ്മ'യിലെ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ടെന്നും എടുത്ത് ചാടി നടപടിയെടുക്കാന്‍ കഴിയാത്തത് അതുകൊണ്ടാണെന്നും താരം പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം 2013ലാണ് അതിജീവിതയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് താരങ്ങല്‍ രാജി വച്ചത്. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, പാര്‍വ്വതി തിരുവോത്ത് അടക്കമുള്ളവരാണ് സംഘടനയില്‍ നിന്നും രാജി വെച്ചത്.

Story Highlights; Asif Ali says to bring back those who resigned from AMMA

Next Story

Popular Stories