Top

ആര്യ 3 ഉടന്‍?

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെക്കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല

10 Oct 2021 10:02 AM GMT
ഫിൽമി റിപ്പോർട്ടർ

ആര്യ 3 ഉടന്‍?
X

അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായി എത്തിയ ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്യ3 ഉണ്ടാകുമെന്ന് സംവിധായകന്‍ സുകുമാര്‍. സംവിധായകന്റെ പുതിയ ചിത്രമായ പുഷ്പയെക്കുറിച്ചും വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും സംസാരിക്കുന്ന ഇന്‍സ്ഗ്രാം ലൈവിനിടെയായിരുന്നു പ്രഖ്യാപനം. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെക്കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.

2004 ലാണ് സുകുമാറിന്റെ സംവിധാനത്തില്‍ അല്ലു അര്‍ജുനെ പ്രധാന കഥാപാത്രമാക്കി ആര്യ പുറത്തിറങ്ങിയത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനു മേഹ്ത, ശിവ ബാലാജി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

2009 ലാണ് ആര്യ 2 പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തില്‍ അല്ലു അര്‍ജുന്റെ നയിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കാജല്‍ അഗര്‍വാളാണ്. നവദീപ് ആണ് മറ്റൊരു പ്രധാന കഥാപാത്രം.

അതേസമയം, അല്ലു അര്‍ജുനെ പ്രധാന കഥാപാത്രമാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പ' ഡിസംബര്‍ 17 ന് തിയറ്ററുകളില്‍ എത്തും. രണ്ടു ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണ് റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ. ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐ.പി.എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



Next Story

Popular Stories