Top

സദാചാര പൊലീസിങ്ങ് പ്രമേയമാക്കി സര്‍വൈവല്‍ ത്രില്ലര്‍; 'അപ്‌സര' ഒടിടി റിലീസിന്

11 Jun 2022 4:45 AM GMT
ഫിൽമി റിപ്പോർട്ടർ

സദാചാര പൊലീസിങ്ങ് പ്രമേയമാക്കി സര്‍വൈവല്‍ ത്രില്ലര്‍; അപ്‌സര ഒടിടി റിലീസിന്
X

നവാഗതനായ ശ്യം കൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'അപ്‌സര' റിലീസിന് ഒരുങ്ങുന്നു. ഒടിടി റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

ഒരു കപ്പിള്‍സ് തിയേറ്ററില്‍ കുടുങ്ങുന്നതും ഒരു സംഘമാളുകളില്‍ നിന്ന് ആക്രമണം നേരിടുന്നതുമാണ് പ്രമേയം. പുതമുഖങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ചിത്രം സര്‍വൈവര്‍ ത്രില്ലറാണ്. അലന്‍ ചേറമല്‍, അഖില രാജന്‍, വിഷ്ണു, സുബ്രമണി മൂന്നാര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹന്‍ഡ്രസ് സ്റ്റോറ് പിക്‌സ്‌ചേഴ്‌സിന്റെ ബനറില്‍ ഡോ. ബിജീഷ് മത്തായി, സെബിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങും ശ്യാം കൃഷ്ണന്‍ തന്നെയാണ്. സാമുവല്‍ എബിയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ജയകുമാര്‍ ചെങ്ങമനാട്, ബാലന്‍ ടോണി പപ്പു എന്നിവരാണ് ഗാന രചന.

Story Highlights; Apsara movie for OTT release

Next Story