Top

'മലയാളത്തിന്റെ ഡോഗ് ഡേ ആഫ്റ്റർനൂൺ'; 'പട' നിർബന്ധമായും കാണണമെന്ന് അനുരാഗ് കശ്യപ്

ഒരു യഥാർത്ഥ സംഭവത്തിന്റെ ശക്തവും രസകരവുമായ ആവിഷ്‌ക്കാരം.

20 March 2022 9:43 AM GMT
ഫിൽമി റിപ്പോർട്ടർ

മലയാളത്തിന്റെ ഡോഗ് ഡേ ആഫ്റ്റർനൂൺ; പട നിർബന്ധമായും കാണണമെന്ന് അനുരാഗ് കശ്യപ്
X

കെ എം കമൽ സംവിധാനം ചെയ്ത ചിത്രം 'പട'യെ പ്രശംസിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ഒരു യഥാർത്ഥ സംഭവത്തിന്റെ ശ്കതമായ ആവിഷ്‌ക്കാരമാണ് ചിത്രമെന്ന് അദ്ദേഹം പറയുന്നു. 1975ൽ പുറത്തിറങ്ങിയ അൽ പച്ചീനോ ചിത്രം 'ഡോഗ് ഡേ ആഫ്റ്റർനൂണുമായി' പടയെ അദ്ദേഹം താരതമ്യപ്പെടുത്തുകയും ചെയ്യന്നു. 'ചിത്രം ഇപ്പോൾ തിയേറ്ററുകളിലുണ്ട്. നിർബന്ധമായും കാണണം. ഒരു യഥാർത്ഥ സംഭവത്തിന്റെ ശക്തവും രസകരവുമായ ആവിഷ്‌ക്കാരം. ട്വിസ്റ്റോടുകൂടെയുള്ള മലയാളത്തിന്റെ ഡോഗ് ഡേ ആഫ്റ്റർനൂൺ', അനുരാഗ് കശ്യപ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നേരത്തെ തമിഴ് സംവിധായകൻ പാ രഞ്ജിത്തും സിനിമയെ പ്രശംസിച്ച് എത്തിയിരുന്നു. 'കെ എം കമൽ ഒരുക്കിയ മികച്ച ചിത്രമാണ് പട. തിരക്കഥയാണ് ഈ സിനിമയെ പ്രത്യേകതയുള്ളതാക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ പുനരാവിഷ്‌കരിക്കുക എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. ദളിതർക്കും ആദിവാസികൾക്കും അവരുടെ ഭൂമി തിരികെ നൽകുന്നതിനായി നമ്മൾ പോരാടുക തന്നെ വേണം. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു, ദിലീഷ് പോത്തൻ, ടിജി രവി, പ്രകാശ് രാജ്, ഗോപാലൻ, ഇന്ദ്രൻസ്, കനി കുസൃതി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവെച്ചു', എന്നാണ് പാ രഞ്ജിത്ത് പടയെക്കുറിച്ച് പറഞ്ഞത്.

മാര്‍ച്ച് 11 തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കി നടത്തിയ പ്രതിഷേധ സമരവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് 'പട'യുടെ ഇതിവൃത്തം. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലു കല്ലൂര്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. അരവിന്ദന്‍ മണ്ണൂരായി ജോജു ജോര്‍ജും രാകേഷ് കാഞ്ഞങ്ങാടായി കുഞ്ചാക്കോ ബോബനും എത്തുന്നു.

'ഐഡി' എന്ന ചിത്രത്തിന് ശേഷം കെ എം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിർവഹിച്ചു.

story highlights: anurag kashyap says that pada is malayalam's dog day afternoon with a twist

Next Story

Popular Stories