Top

സ്‌ക്രീനിൽ മാജിക്ക് കാണിക്കാൻ ഒരു ജീനിയസ് തന്നെ വേണം, ഞങ്ങൾക്ക് 'തിരു'വുണ്ട്; ആന്റണി പെരുമ്പാവൂർ

ചിത്രം ഡിസംബര്‍ രണ്ടിനാണ് റിലീസ് ചെയ്യുക.

25 Nov 2021 4:16 PM GMT
ഫിൽമി റിപ്പോർട്ടർ

സ്‌ക്രീനിൽ മാജിക്ക് കാണിക്കാൻ ഒരു ജീനിയസ് തന്നെ വേണം, ഞങ്ങൾക്ക് തിരുവുണ്ട്; ആന്റണി പെരുമ്പാവൂർ
X

മരക്കാർ അറബിക്കടലിന്റെ സിംഹം അടുത്ത വാരം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഗായഗ്രാഹകനെ പരിചയപ്പെടുത്തി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.

'സ്‌ക്രീനിൽ മാജിക്ക് കാണിക്കാനും ആ നിമിഷങ്ങളെ അതിന്റെ എല്ലാ ഗാംഭീര്യത്തോടും കൂടി പകർത്താനും ഒരു പ്രതിഭ വേണം. മരക്കാറിന്റെ ദൃശ്യഭംഗിയുള്ള ഫ്രെയിമുകൾക്ക് പിന്നിൽ ഡിഒപി തിരുനാവുകരശു ഉണ്ട്', ആന്റണി പെരുമ്പാവൂർ കുറിച്ചു.

ചിത്രം ഡിസംബര്‍ രണ്ടിനാണ് റിലീസ് ചെയ്യുക. ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം തീയേറ്ററില്‍ എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. ചിത്രത്തില്‍ കുഞ്ഞാലി മരക്കാരായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.


Next Story

Popular Stories