Top

'റെക്കോര്‍ഡ് തകര്‍ക്കുന്ന കാഴ്ചക്കാരിലേക്ക്'; '21ഗ്രാംസി'ന് നന്ദി പറഞ്ഞ് അനൂപ് മേനോന്‍

13 Jun 2022 1:37 PM GMT
ഫിൽമി റിപ്പോർട്ടർ

റെക്കോര്‍ഡ് തകര്‍ക്കുന്ന കാഴ്ചക്കാരിലേക്ക്; 21ഗ്രാംസിന് നന്ദി പറഞ്ഞ് അനൂപ് മേനോന്‍
X

ഒടിടി റിലീസിന് ശേഷം '21 ഗ്രാംസി'ന് ലഭിക്കുന്ന മികച്ച പ്രതികരണത്തിന് നന്ദി പറഞ്ഞ് നടന്‍ അനൂപ് മേനോന്‍. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണത്തിന് നന്ദിയെന്നും ചിത്രം റെക്കോര്‍ഡ് തകര്‍ക്കുന്ന കാഴ്ചക്കാരിലേക്കുള്ള വഴിയിലാണെന്നും താരം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന '21 ഗ്രാംസ്' മാര്‍ച്ച് 18നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ലിയോണ ലിഷോയ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അഞ്ചാം പാതിര, ഫോറന്‍സിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ എത്തുന്ന ത്രില്ലര്‍ സിനിമയാണ് 21 ഗ്രാംസ്.

സംവിധായന്‍ ബിബിന്‍ കൃഷ്ണന്‍ തന്നെ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്.

Story Highlights; Anoop Menon thanks to audience for the excellent response of 21grams

Next Story