Top

അഞ്ജലി അമീറിന് യു എ ഇ ഗോൾഡൻ വിസ

ദുബായിലെ മുന്നിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ചാണ് അഞ്ജലി അമീറിന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്

1 April 2022 4:14 PM GMT
ഫിൽമി റിപ്പോർട്ടർ

അഞ്ജലി അമീറിന് യു എ ഇ ഗോൾഡൻ വിസ
X

ദുബായ്: നടിയും മോഡലുമായ അഞ്ജലി അമീറിന് ഗോൾഡൻ വിസ. വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കാണ് യു എ ഇ ഗോൾഡൻ വിസ നൽകി വരുന്നത്. ദുബായിലെ മുന്നിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ചാണ് അഞ്ജലി അമീറിന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത് .

ദുബായ് ഇ സി എച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി ഇ ഒ ഇഖ്ബാൽ മാർക്കോണി, ആദിൽ സാദിഖ്, ഫാരിസ് എഫ്പിസി, മുഹമ്മദ് റസൽ തുടങ്ങിയവർ പങ്കെടുത്തു. ഗോൾഡ് വിസ ലഭിച്ച വാർത്ത അഞ്ജലി അമീർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ശരത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം 'ബെർനാ‍ഡ്' ആണ് അഞ്ജലി അമീറിന്റെ വരാനിരിക്കുന്ന ചിത്രം. ശരത് അപ്പനിയാണ് നായകനായി എത്തുന്നത്. ദേവപ്രസാദ് നാരായണൻ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്ന ചിത്രം, ബുദ്ധദേവ് സിനിമ പാർക്കിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം ലിജു മാത്യു, എഡിറ്റിങ് ജെറിൻ രാജു, ആർട്ട് വിപിൻ റാം, പ്രൊഡക്ഷൻ സിസൈനർ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുൻ, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്നി ദേവപ്രസാദ്, ഡിസൈൻ പ്രേംജിത്ത് നടേശൻ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.

story highlights: anjali ameer got u a e golden visa

Next Story