Top

ഒരു വെറൈറ്റി കാസ്റ്റിംഗ് കോൾ വീഡിയോയുമായി ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും

'വെടിക്കെട്ട്' എന്നാണ് ചിത്രത്തിന്റെ പേര്

14 Jan 2022 5:11 AM GMT
ഫിൽമി റിപ്പോർട്ടർ

ഒരു വെറൈറ്റി കാസ്റ്റിംഗ് കോൾ വീഡിയോയുമായി ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും
X

ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി തിരക്കഥയും സംവിധാനാവും ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാസ്റ്റിംഗ് കോൾ വീഡിയോ പങ്കുവച്ച് വിനീത് ശ്രീനിവാസൻ. ഇതുവരെ കാണാത്ത തരത്തിലുള്ള കാസ്റ്റിംഗ് കോൾ വീഡിയോ ആണ് ഇരുവരും ചേർന്ന് നിർമിച്ചിരിക്കുന്നത്. എങ്ങനെയുള്ള കഥാപാത്രങ്ങളെ വേണമെന്നും രസകരമായാണ് വീഡിയോയിൽ പറയുന്നത്. 'വെടിക്കെട്ട്' എന്നാണ് ചിത്രത്തിന്റെ പേര്. ബാദുഷ സിനിമാസും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസും ആണ് ചിത്രത്തിൻറെ നിർമ്മാണം.

(60 വയസ്സ് കഴിഞ്ഞ) കേരളത്തിൽ ആദ്യ വാക്‌സിൻ എടുത്ത, തെറിച്ചു നിൽക്കുന്ന അപ്പാപ്പന്മാർ അമ്മാമ്മമാർ, കണ്ടാൽ പേടി തോന്നുന്ന, ഏണി, അറുക, കണ്ടാൽ ഡാർക്ക് ലുക്കുള്ള ഡാവുകൾ (കണ്ടാൽ പേടി തോന്നാത്തവർക്കും വരാം), ടിക് ടോക് നിരോധിച്ചതിനു ശേഷം റീൽസ് വിഡിയോകളിട്ട് വെറുപ്പിക്കുന്ന ചങ്കത്തികൾ (കലിപ്പാന്റെ കാന്തരികളാണെങ്കിൽ കലക്കും), ഓൺലൈൻ ക്ലാസ്സിലിരുന്ന് ഉഴപ്പുന്ന പുള്ളേങ്ങൾ (10 വയസ്സിന് താഴെയുള്ള), തൊഴിലുറപ്പിനു പോകുന്ന ചേച്ചിമാരും, മദ്ധ്യം വാങ്ങാൻ ക്യൂ നിൽക്കുന്ന മദ്ധ്യവയസ്കരും (40തിനും 50തിനും ഇടയിൽ പ്രായമുള്ളവർ), എന്നിങ്ങനെ വ്യഥയാസ്തമയ രീതിയിലാണ് കാസ്റ്റിംഗ് കോൾ.

മാറ്റിനി എന്ന ഒടിടി പ്ലാറ്റഫോം വഴിയാകും അഭിനേതാക്കളെ തിരഞ്ഞെടുക്കുക. ബിബിനും വിഷ്ണുവും തന്നെയാണ് കാസ്റ്റിംഗ് കോൾ വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.

Next Story

Popular Stories