Top

'ഹോളിവുഡ് താരങ്ങളേക്കാള്‍ കിടിലന്‍ മമ്മൂക്ക'; ഒരു രാജമാണിക്യം തന്നെയാണെന്ന് അല്‍ഫോന്‍സ് പുത്രന്‍

25 May 2022 12:06 PM GMT
ഫിൽമി റിപ്പോർട്ടർ

ഹോളിവുഡ് താരങ്ങളേക്കാള്‍ കിടിലന്‍ മമ്മൂക്ക; ഒരു രാജമാണിക്യം തന്നെയാണെന്ന് അല്‍ഫോന്‍സ് പുത്രന്‍
X

ഹോളിവുഡ് താരങ്ങളേക്കാള്‍ റേഞ്ച് മമ്മൂട്ടിക്കുണ്ടെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ക്ലിന്റ് ഈസ്റ്റ് വുഡിനേക്കാളും റോബര്‍ട്ട് ഡി നിരോയേക്കാളും അല്‍ പാസിനോയേക്കാളും കൂടുതല്‍ റേഞ്ച് അദ്ദേഹത്തിനുണ്ടെന്നും ഒരു രാജമാണിക്യം തന്നെയാണെന്നും അല്‍ഫോന്‍സ് പറഞ്ഞു. മമ്മൂട്ടി പ്രധാന കഥപാത്രമായെത്തിയ 'ഭീഷ്മപര്‍വ്വ'ത്തെ പ്രശംസിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിന് ഒരു ആരാധകന്റെ കമന്റിന് മറുപടി പറയുകയായിരുന്നു അല്‍ഫോന്‍സ് പുത്രന്‍.

'മഹത്തായ ഒരു കലാസൃഷ്ടിയാണ് ഭീഷ്മപര്‍വ്വം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് ബഹുമാനം. സംവിധായകന്‍ അമല്‍ നീരദും ഛായാഗ്രാഹകന്‍ ആനന്ദ് സി ചന്ദ്രനും സൃഷ്ടിച്ച ലുക്കും ഫീലും എനിക്ക് വളരെയധികം ഇഷ്ടമായി' എന്നായിരുന്നു ചിത്രത്തെ പ്രശംസിച്ചുള്ള അല്‍ഫോന്‍സ് പുത്രന്റെ വാക്കുകള്‍.


ഈ പോസ്റ്റിന് കമന്റുമായി ആരാധകന്‍ എത്തുകയായിരുന്നു. 'ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ഓരോ സിനിമയിലും കഥാപാത്രത്തിന് ജീവനും ആത്മാവും നല്‍കുന്നഅപൂര്‍വ നടന്‍. സ്റ്റാര്‍ഡം ഇല്ലാത്ത അല്‍ഭുത മനുഷ്യന്‍. മഹാനായ മമ്മൂട്ടി സാറിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും'. ആരാധകന്റെ ഈ കമന്റിന് പിന്നാലെ മറുപടിയുമായി അല്‍ഫോന്‍സ് പുത്രന്‍ എത്തി.

'വളരെ ശരിയായ വാക്കുകള്‍. ക്ലിന്റ് ഈസ്റ്റ് വുഡിനേക്കാളും റോബര്‍ട്ട് ഡി നിരോയേക്കാളും അല്‍ പാസിനോയേക്കാളും കൂടുതല്‍ റേഞ്ച് അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ കരുതുന്നു. എന്റെ അഭിപ്രായത്തില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഏറ്റവും വിലയേറിയ രത്‌നങ്ങളില്‍ ഒരാളാണ് അദ്ദേഹം. അവന്‍ ശരിക്കും ഒരു രാജമാണിക്യം തന്നെ'യെന്ന് അല്‍ഫോന്‍സ് പുത്രന്‍ മറുപടി നല്‍കി.

Story Highlights; Alphonse puthren says that Mammootty has more range than Hollywood stars

Next Story