Top

'ഫുൾ സ്വിങ്ങിലാണ്'; അൽഫോൻസ് പുത്രന്റെ 'ഗോൾഡ്' പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'.

26 May 2022 6:34 AM GMT
ഫിൽമി റിപ്പോർട്ടർ

ഫുൾ സ്വിങ്ങിലാണ്; അൽഫോൻസ് പുത്രന്റെ ഗോൾഡ് പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു
X

അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഗോൾഡ്'. പൃഥ്വിരാജ്, നയൻ‌താര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. അൽഫോൻസ് പുത്രൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'ഫൈനൽ എഡിറ്റിംഗ്, സി ജി വർക്കുകൾ, പോസ്റ്റർ ഡിസൈൻ, മ്യൂസിക്ക്, സൗണ്ട് ഡിസൈൻ വർക്കുകൾ ഫുൾ സ്വിങ്ങിൽ പുരോഗമിക്കുകയാണ്. ഞങ്ങൾ എല്ലാവരും സ്നേഹത്തോടെയും അഭിനിവേശത്തോടെയുമാണ് ഇത് ഒരുക്കുന്നത്' അൽഫോൻസ് പുത്രൻ ട്വീറ്റ് ചെയ്തു.

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'. എസ് ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയിൽ അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണിക്കൃഷ്ണനായാണ് നയൻ‌താര എത്തുന്നത്. ലാലു അലക്സ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജഗദീഷ്, അജ്മൽ അമീർ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗോൾഡ് വേറെ ഒരു ടൈപ്പ് സിനിമയാണ് എന്നും കുറച്ചു നല്ല കഥാപാത്രങ്ങളും നല്ല താരങ്ങളും കുറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത ചിത്രമാണ് എന്നും അൽഫോൻസ് മുൻപ് സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

story highlihts: alphonse puthren movie gold post production works in full on swing

Next Story