Top

'ആരും പ്രേമം പ്രതീക്ഷിക്കരുത്', 'ഗോൾഡ്' രസിപ്പിക്കുമെന്ന് അൽഫോൺസ് പുത്രൻ; ഇനിയും ഏഴ് വർഷം കാത്തിരിക്കരുതെന്ന് പൃഥ്വി

8 Jun 2022 12:21 PM GMT
ഫിൽമി റിപ്പോർട്ടർ

ആരും പ്രേമം പ്രതീക്ഷിക്കരുത്, ഗോൾഡ് രസിപ്പിക്കുമെന്ന് അൽഫോൺസ് പുത്രൻ; ഇനിയും ഏഴ് വർഷം കാത്തിരിക്കരുതെന്ന് പൃഥ്വി
X

നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം 'ഗോൾഡ്' അണിയറയിൽ ഒരുങ്ങുകയാണ്. പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയെക്കുറിച്ച് അൽഫോൺസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'ഗോൾഡി'ൽ പ്രേക്ഷകർ ഒരിക്കലും 'നേരം', 'പ്രേമം' എന്നീ തന്റെ മുൻകാല ചിത്രങ്ങൾ പ്രതീക്ഷിക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ആരും എന്നിൽ നിന്ന് നേരമോ പ്രേമമോ പോലൊരു സിനിമ പ്രതീക്ഷിക്കരുത്. ഗോൾഡിന് നേരവുമായി ചില സാമ്യതകൾ കാണാം. എന്നാൽ ഗോൾഡ് വ്യത്യസ്തമാണ്. ഗോൾഡിനായി പുതിയതായി എഴുതിയ 40 ഓളം കഥാപാത്രങ്ങളുണ്ട്. ഞങ്ങൾ നിങ്ങളെ രസിപ്പിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് നൽകുന്നു', എന്നാണ് അൽഫോൺസ് പുത്രന്റെ ട്വീറ്റ്.

അൽഫോൺസ് പങ്കുവെച്ച ട്വീറ്റിന് പൃഥ്വിരാജ് രസകരമായ മറുപടിയും നൽകിയിട്ടുണ്ട്. 'അടുത്തതിനായി ഇനിയും ഒരു ഏഴ് വർഷം കാത്തിരിക്കരുത്' എന്നാണ് പൃഥ്വിയുടെ മറുപടി.

പൃഥ്വിരാജ്, നയൻ‌താര എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ലാലു അലക്സ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജഗദീഷ്, അജ്മൽ അമീർ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

story highlights: alphonse puthen talks about gold movie and prithviraj shares funny reply

Next Story