Top

'യഥാര്‍ത്ഥ നായകന്‍ എപ്പോഴും തനിച്ചാണ്'; മോഹന്‍ലാലിന്റെ ഡയലോഗോടുകൂടി 'എലോണ്‍' ടീസര്‍

സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങളും ടൈറ്റില്‍ ലോഞ്ചും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു

15 Oct 2021 8:22 AM GMT
ഫിൽമി റിപ്പോർട്ടർ

യഥാര്‍ത്ഥ നായകന്‍ എപ്പോഴും തനിച്ചാണ്; മോഹന്‍ലാലിന്റെ ഡയലോഗോടുകൂടി എലോണ്‍ ടീസര്‍
X

മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രം എലോണിന്റെ ടീസര്‍ പുറത്ത് വിട്ടു. 'യഥാര്‍ത്ഥ നായകന്‍ എപ്പോഴും തനിച്ചാണ്'എന്ന മോഹന്‍ലാലിന്റെ ഡയലോഗോടുകൂടിയാണ് ചിത്രത്തിന്റെ ടീസര്‍. പ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്തു. ഏറെ പ്രതീക്ഷയോടെയാണ് ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിനെ പ്രേക്ഷകര്‍ കാണുന്നത്.

12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിവാദ് സിനിമാസിന്റെ 30 മാത്തെ ചിത്രം കൂടിയാണ് എലോണ്‍.

അതേസമയം, സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങളും ടൈറ്റില്‍ ലോഞ്ചും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചര്‍ എന്നീ ചിത്രങ്ങളുടെ രചയ്താവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസാണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം.

ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ്‍ മാക്‌സ് നിര്‍വഹിക്കും. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുരം നിര്‍വഹിക്കും. സംഗീതം ജേക്‌സ് ബിജോയ്.



Next Story

Popular Stories