Top

'ഗംഗുഭായ്'ക്ക് വേണ്ടി ആലിയ ഭട്ട് വാങ്ങിയത് ബോളിവുഡിലെ ഉയർന്ന പ്രതിഫലം

ചിത്രത്തിൽ ഉയർന്ന പ്രതിഫലം വാങ്ങിയിരിക്കുന്നതും ആലിയ ഭട്ട് തന്നെയാണ്

25 Feb 2022 10:01 AM GMT
ഫിൽമി റിപ്പോർട്ടർ

ഗംഗുഭായ്ക്ക് വേണ്ടി ആലിയ ഭട്ട് വാങ്ങിയത് ബോളിവുഡിലെ ഉയർന്ന പ്രതിഫലം
X

മുംബൈയിലെ മാഫിയ ക്വീൻ എന്നറിയപ്പെട്ടിരുന്ന ഗാംഗുഭായിയുടെ ജീവിതം പശ്ചാത്തലമാക്കി സഞ്ജയ് ലീല ബൻസാലി ചിത്രം ഇന്ന് തിയേറ്ററുകളിൽ നിറഞ്ഞ സദസ്സോടെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആലിയ ഭട്ടിന്റെ കരിയറിലെ മികച്ച പ്രകടനം തന്നെയാണ് ഈ സിനിമയെന്നും ആദ്യ പ്രതികരണങ്ങൾ ലഭിക്കുമ്പോൾ താരം ചിത്രത്തിനായി വാങ്ങിയ പ്രതിഫലം ചർച്ചയാകുകയാണ്. 'ഗംഗുഭായ്' ആയി അഭിനയിച്ചതിന് താരം വാങ്ങിയിരിക്കുന്നത് 20 കോടി രൂപയാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മുൻപ് 10 കോടി എന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ട്.

ചിത്രത്തിൽ ഉയർന്ന പ്രതിഫലം വാങ്ങിയിരിക്കുന്നതും ആലിയ ഭട്ട് തന്നെയാണ്. ഇതോടെ ബോളിവുഡിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ആലിയ ഭട്ട് ഇടം നേടി കഴിഞ്ഞു. 'ഗംഗുഭായ്'യിൽ മറ്റൊരു പ്രധാന വേഷത്തിലെത്തിയ താരമാണ് അജയ് ദേവ്ഗൺ. കരിം ലാലയായി ആലിയക്കൊപ്പം അഭിനയിച്ച താരത്തിന്റെ പ്രതിഫലം 11 കോടിയാണ്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് താരം എത്തുന്നതെങ്കിലും വളരെ പ്രാധാന്യമർഹിക്കുന്ന കഥാപാത്രമാണ് അജയ് ദേവ്ഗണിന്റേത്.


റാസി ഭായ് എന്ന കഥാപാത്രമായി എത്തിയ വിജയ് റാസിന് 1.50 കോടിയാണ് പ്രതിഫലം. കൂടാതെ അഫ്സാൻ എന്ന കഥാപാത്രത്തിന് വേണ്ടി ശന്തനു മഹേശ്വരി 50 ലക്ഷം, സീമ പഹ്വ 20 ലക്ഷം എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രതിഫലം. 'പദ്‍മാവതി'നു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രമാണ് 'ഗംഗുഭായി കത്തിയാവാഡി'.

ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നുമാണ് ചിത്രം. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Story Highlights: Alia Bhatt's payment for 'Gangubhai' is the highest paid in Bollywood

Next Story