Top

'മമധര്‍മ്മയ്ക്ക് കിട്ടിയതൊന്നും പോര'; വീണ്ടും സാമ്പത്തികം അഭ്യര്‍ത്ഥിച്ച് അലി അക്ബര്‍

'1921 പുഴ മതല്‍ പുഴ വരെ' എന്ന ചിത്രത്തിനാണ് സംവിധായകന്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചത്.

11 Oct 2021 5:51 AM GMT
ഫിൽമി റിപ്പോർട്ടർ

മമധര്‍മ്മയ്ക്ക് കിട്ടിയതൊന്നും പോര; വീണ്ടും സാമ്പത്തികം അഭ്യര്‍ത്ഥിച്ച് അലി അക്ബര്‍
X

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് വീണ്ടും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ അലി അക്ബര്‍. മമധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന '1921 പുഴ മതല്‍ പുഴ വരെ' എന്ന ചിത്രത്തിനാണ് സംവിധായകന്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചത്. ഇനിയും മുന്നോട്ട് പോകാനുണ്ട്, സഹായം അഭ്യര്‍ത്ഥിക്കുന്നു. കൂടെ നില്‍ക്കണമെന്നും സംഘപരിവാര്‍ അനുകൂല നിലപാടുള്ള സംവിധായകന്‍ അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

'തിരക്കിലാണ്. തീര്‍ക്കണ്ടേ നമ്മുടെ സിനിമ. ആര്‍ക്കും മറുപടി അയക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അര്‍ദ്ധ രാത്രിവരെ തുടരും. ഇനിയും അല്പം മുന്‍പോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം.സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ വൈഷ്യമ്മമുണ്ട്.കൂടെ നില്‍ക്കണം. നന്മയുണ്ടാകട്ടെ'.

ചിത്രത്തിന്റെ ആവശ്യത്തിനായി ഇതിന് മുമ്പും അലി അക്ബര്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ ഒരു കോടി മതിയെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. മലയാള സിനിമയിലെ പ്രമുഖാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും അവര്‍ക്കുള്ള അഡ്വാന്‍സ് കൊടുക്കണമെന്നും പറഞ്ഞആണ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി '1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രംഒരുക്കുന്ന കാര്യം സാമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.



Next Story

Popular Stories