എ കെ 62; അജിത്ത്-വിഘ്‌നേശ് ശിവൻ ചിത്രം ഷൂട്ടിംഗ് ആരംഭിക്കാൻ താമസിക്കും
യുറോപ്പില്‍ അവധിയാഘോഷിക്കുന്ന അജിത്ത് തിരിച്ചെത്തിയ ശേഷം മാത്രമായിരിക്കും മറ്റ് വിവരങ്ങൾ അറിയിക്കുക
27 Jan 2023 9:53 AM GMT
ഫിൽമി റിപ്പോർട്ടർ

അജിത്ത്-വിഘ്‌നേശ് ശിവൻ ചിത്രം ചിത്രീകരണം ആരംഭിക്കാൻ വൈകുമെന്ന് റിപ്പോർട്ട്. ജനുവരിയില്‍ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുന്നു എന്നാണ് പുതിയ വിവരം. യുറോപ്പില്‍ അവധിയാഘോഷിക്കുന്ന അജിത്ത് തിരിച്ചെത്തിയ ശേഷം മാത്രമായിരിക്കും മറ്റ് വിവരങ്ങൾ അറിയിക്കുക.
ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിലും ഹൈദരാബാദിലുമായിട്ടായിരിക്കും ചിത്രം ചിത്രീകരിക്കുക. അതേസമയം അജിത്ത് ചിത്രം 'തുനിവ്' നിറഞ്ഞസദസിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നെറ്റ്‍ഫ്ലിക്സിലായിരിക്കും 'തുനിവി'ന്റെ സ്‍ട്രീമിംഗ് എന്ന് അറിയിച്ചിട്ടുണ്ട്. സ്‍ട്രീമിംഗ് എന്നായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം 'തുനിവ്' ബോണി കപൂറാണ് നിർമ്മിച്ചത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്‍ സുപ്രീം സുന്ദര്‍ ആണ്.
STORY HIGHLIGHTS: Ajith vignesh Sivan movie AK 62 Shoot will commence shortly
- TAGS:
- Ajith
- Vignesh Shivan
- AK62
- kollywod