Top

'രണ്ട് ചാണക പീസ് തരട്ടെ'; അധിക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി അഹാന കൃഷ്ണ

ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നും വന്ന കമൻ്റിനാണ് നടിയുടെ മറുപടി.

23 Nov 2022 7:34 AM GMT
ഫിൽമി റിപ്പോർട്ടർ

രണ്ട് ചാണക പീസ് തരട്ടെ; അധിക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി അഹാന കൃഷ്ണ
X

സാമൂഹിക മാധ്യമത്തിൽ അധിക്ഷേപ കമൻ്റിട്ട വ്യക്തിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി നടി അഹാന കൃഷ്ണ. അഹാന പങ്കുവച്ച പോസ്റ്റിന് താഴെ മോശമായി കമന്റ് ചെയ്ത ലാൽ നച്ചു പ്രൊഫൈലിന് കമൻ്റിൽ തന്നെ മറുപടി നൽകുകയായിരുന്നു അവർ. സാധാരണ ഇത്തരം ആളുകളെ ബ്ലോക്ക് ചെയ്യുകയാണ് പതിവ് എന്നും ഇത്തവണ സംസാരിക്കാൻ തോന്നി എന്നും പറയുന്ന നടി സ്വയം അപമാനിക്കുകയും വിഡ്ഢിയാവുകയും ചെയ്യരുത് എന്ന് പറയുന്നു.

'രണ്ട് ചാണക പീസ് തരട്ടെ' എന്നായിരുന്നു ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നും വന്ന കമന്‍റ്. 'സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാർത്ഥമായ സ്നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന, അർത്ഥശൂന്യമായ ഡയലോഗുകൾ പൊതുമധ്യത്തിൽ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക,'എന്നായിരുന്നു അഹാനയുടെ മറുപടി.

അതേസമയം 'അടി', 'നാന്‍സി റാണി' എന്നിവയാണ് അഹാനയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ അടിയിലെ നായകന്‍. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകൻ', 'കുറുപ്പ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. പ്രശോഭ് വിജയനാണ് സംവിധാനം.

Story highlights: Ahaana Krishna's reply to bullying comment on social media

Next Story