Top

'വലിമൈ' ഫാൻസ്‌ ഷോയ്ക്ക് പിന്നാലെ ചെന്നൈ തിയേറ്ററിൽ വൻ നാശനഷ്ടം

തിയേറ്ററിൽ ആരാധകരും സിനിമാ പ്രേക്ഷകരും തിങ്ങിനിറഞ്ഞതാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്

25 Feb 2022 5:23 AM GMT
ഫിൽമി റിപ്പോർട്ടർ

വലിമൈ ഫാൻസ്‌ ഷോയ്ക്ക് പിന്നാലെ ചെന്നൈ തിയേറ്ററിൽ വൻ നാശനഷ്ടം
X

അജിത്തിന്റെ 'വലിമൈ' റിലീസിന് പിന്നാലെ തിയേറ്ററിൽ വൻ നാശനഷ്ടമുണ്ടായതായി പരാതി. ഫാൻസിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് ശേഷം ചെന്നൈ രോഹിണി തിയേറ്ററിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ തിയേറ്റർ മാനേജിംഗ് ഡയറക്ടർ ട്വിറ്ററിൽ പങ്കുവച്ചത് പ്രചാരം നേടുകയാണ്. ഏറ്റവും കൂടുതൽ ഫാൻസുകൾ പങ്കെടുത്ത തിയേറ്റർ ആയിരുന്നു ചെന്നൈ രോഹിണി. ഇവിടുത്തെ സീറ്റുകളും ഗ്ളാസുകളുമൊക്കെ തകർത്ത നിലയിലായാണ്.

'വലിമൈ' നടി ഹുമ ഖുറേഷി, സഹനടൻ കാർത്തികേയ ഗുമ്മകൊണ്ട, നിർമ്മാതാവ് ബോണി കപൂർ എന്നിവർ ഇവിടെ ഫാൻസിനൊപ്പം ചിത്രം കണ്ടിരുന്നു. ഒരേ സമയം ഒന്നിലധികം സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിച്ചു. തിയേറ്ററിൽ ആരാധകരും സിനിമാ പ്രേക്ഷകരും തിങ്ങിനിറഞ്ഞതാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്.

വലിമൈ ചിത്രത്തിന്റെ പ്രഖ്യാപന നാൾ മുതൽ ചിത്രം ബിഗ് സ്ക്രീനിൽ എത്താൻ കാത്തിരിക്കുകയായിരുന്നു അജിത് ആരാധകർ. ചിത്രത്തിന് സമ്മിശ്ര പ്രതികാരങ്ങളാണ് ലഭിക്കുന്നതെങ്കിലും അജിത് ആരാധകർ ഏറെ ആവേശത്തിലാണ്. അതുകൊണ്ട് തന്നെ വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷൻ എങ്ങനെ എന്നറിഞ്ഞാൽ മാത്രമേ ചിത്രത്തിന്റെ വിജയത്തെ കുറിച്ച് പൂർണ രൂപം ലഭിക്കുകയുള്ളു.

Story Highlights: After the 'Valimai' FDFS, huge damage was done to the Chennai theater

Next Story