Top

ഒടിടി റിലീസിനെതിരെ അടൂര്‍; 'വര്‍ക്കിനോട് ചെയ്യുന്ന അനീതി'

ഒടിടി പ്രേക്ഷകരുടെ സിനിമ അനുഭവത്തെ ഇല്ലാതാക്കുന്നുവെന്നും മറ്റ് നിര്‍വാഹമില്ലാത്തതുകൊണ്ടാണ് ചിത്രങ്ങള്‍ ഒടിടിയില്‍ റലീസ് ചെയ്യുന്നതെന്നും അടൂര്‍

24 Oct 2021 10:40 AM GMT
ഫിൽമി റിപ്പോർട്ടർ

ഒടിടി റിലീസിനെതിരെ അടൂര്‍; വര്‍ക്കിനോട് ചെയ്യുന്ന അനീതി
X

ഒടിടി പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒടിടി പ്രേക്ഷകരുടെ സിനിമ അനുഭവത്തെ ഇല്ലാതാക്കുന്നുവെന്നും മറ്റ് നിര്‍വാഹമില്ലാത്തതുകൊണ്ടാണ് ചിത്രങ്ങള്‍ ഒടിടിയില്‍ റലീസ് ചെയ്യുന്നതെന്നും അടൂര്‍ പറഞ്ഞു. സിനിമ ഒടിടിയില്‍ കാണുമ്പോള്‍ യഥാര്‍ഥ അര്‍ത്ഥത്തോടെ കാണാന്‍ കഴിയില്ല. അങ്ങനെയാകുമ്പോള്‍ അത് ആ വര്‍ക്കിനോട് ചെയ്യുന്ന അനീതിയാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സന്‍സാദ് ടിവിക്ക് വേണ്ടി ശശിതരൂര്‍ നടത്തിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

അടൂരിന്റെ വാക്കുകള്‍

'സിനിമ തീയേറ്ററുകളില്‍ കാണാനുള്ളതാണ്. ചെറിയ സ്‌ക്രീനുകളില്‍ സിനിമ കാണുന്നത് എന്നെ സംബന്ധിച്ച് സങ്കടകരമായ കാര്യമാണ്. തീയേറ്ററില്‍ കാണുന്ന അനുഭവം ഒരു മൊബൈല്‍ സ്‌ക്രീനില്‍ നിന്നോ ലാപ് ടോപ്പില്‍ നിന്നോ കിട്ടില്ല. ഓരോ ഫ്രെയ്മും ഒരു നിശ്ചിത സെക്കന്റ് സമയത്തേക്കാണ് നില്‍ക്കുക. എന്നാല്‍ അത് ബിഗ് സ്‌ക്രീനില്‍ ആകുമ്പോള്‍ അത് കാണാന്‍ ആവശ്യമായ സമയം പ്രേക്ഷകന് ലഭിക്കും. ചെറിയ സ്‌ക്രീനില്‍ നിങ്ങള്‍ സിനിമ കാണുന്നില്ല, കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് മാത്രമാണ് കേള്‍ക്കുക. എന്റെ സിനിമ മൊബൈലിലാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ യഥാര്‍ഥ അര്‍ഥത്തോടെ നിങ്ങള്‍ ആ ചിത്രം കാണുന്നില്ല. അങ്ങനെ കാണുമ്പോള്‍ നിങ്ങള്‍ അത് എന്നോടും വര്‍ക്കിനോടും ചെയ്യുന്ന അനീതിയാണ്'.

മറ്റ് നിര്‍വാഹമില്ലാത്തകുകൊണ്ടാണ് ആളുകള്‍ സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ പ്രേക്ഷകരുടെ സിനിമ അനുഭവത്തെ എടുത്ത് മാറ്റുകയാണ് അടൂര്‍ പറഞ്ഞു. ഒടിടി റിലീസ് മുന്നില്‍ കണ്ട് സിനിമ ചെയ്യുന്നത് നിരാശാജനകമാണ് അത് സിനിമയുടെ അന്ത്യമായിരിക്കും. സിനിമയുടെ വിസ്മയകരമായ ഘടകങ്ങളെയെല്ലാം അത് നഷ്ടപ്പെടുത്തും. സിനിമ ആള്‍ക്കൂട്ടത്തിനിടയിലിരുന്നി തീയേറ്ററിലാണ് കാണേണ്ടതെന്നും ആ സാമൂഹിക അനുഭവമാണ് ഒടിടി നഷ്ടമാക്കുന്നതെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു.

Next Story