Top

നടി ലെനയ്ക്ക് യുഎഇ ഗോൾഡൻ വിസ

ദുബായിൽ ചിത്രീകരണം പൂർത്തീകരിച്ച 'ലവ് ജിഹാദ്', 'ടു മെ'ൻ എന്നീ ചിത്രങ്ങളിലും ലെന ശ്രദ്ധയേമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു

7 April 2022 7:09 AM GMT
ഫിൽമി റിപ്പോർട്ടർ

നടി ലെനയ്ക്ക് യുഎഇ ഗോൾഡൻ വിസ
X

ദുബായ്: താര സംഘടനയായ അമ്മയുടെ എക്സിക്യു്ട്ടിവ് അംഗം നടി ലെനയ്ക്ക് യുഎഇ ഗോൾഡൻ വിസ. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ്‌ ലെനയുടെ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ഇസിഎച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥൻ അദ്‌നാൻ മൂസ ബലൂഷിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി.


ദുബായിൽ ചിത്രീകരണം പൂർത്തീകരിച്ച 'ലവ് ജിഹാദ്', 'ടു മെ'ൻ എന്നീ ചിത്രങ്ങളിലും ലെന ശ്രദ്ധയേമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു . കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ 150ൽ പരം സിനിമകളിൽ ശ്രദ്ധേയായ നടിയാണ് ലെന. ചടങ്ങിൽ ഇസിഎച്ച് സിഇഓ ഇഖ്ബാൽ മാർക്കോണി, അംജദ് മജീദ്, ജംഷാദ് അലി, റഫീഖ്, ആദിൽ സാദിഖ് എന്നിവർ പങ്കെടുത്തു.

story highlights: Actress Lena got UAE Golden Visa

Next Story

Popular Stories