Top

കുടുംബശ്രീ അംഗങ്ങളെ നേരിട്ട് ക്ഷണിച്ച് ഗുണ്ട ജയനും സംഘവും

കേരളത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളേയും ഈ ചിത്രം ആസ്വദിക്കാൻ അണിയറ പ്രവർത്തകർ ക്ഷണിക്കുകയാണ്.

21 Feb 2022 1:58 PM GMT
ഫിൽമി റിപ്പോർട്ടർ

കുടുംബശ്രീ അംഗങ്ങളെ നേരിട്ട് ക്ഷണിച്ച് ഗുണ്ട ജയനും സംഘവും
X

സൈജു കുറുപ്പ് നായകനായ ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രം ഫെബ്രുവരി 25ന് റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കേരളത്തിലെ കുടുംബശ്രീ അംഗങ്ങൾ ഏറ്റെടുക്കാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. വയലാർ, വളമംഗളം ഭാഗത്തെ കുടുംബശ്രീ പ്രവർത്തകർ ഈ ചിത്രത്തിൽ അഭിനയിക്കുകയും അതുപോലെ ഈ ചിത്രവുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അത്കൊണ്ട് തന്നെ കേരളത്തിലുടനീളമുള്ള കുടുംബശ്രീ യൂണിറ്റുകൾ ഈ ചിത്രം ഏറ്റെടുക്കാമെന്ന തീരുമാനത്തിലാണ്.



അതോടൊപ്പം കുടുംബശ്രീയിലെ ഓരോരുത്തരേയും നേരിട്ട് ക്ഷണിക്കുകയും ചെയ്യുകയാണ് ഗുണ്ട ജയൻ ടീം. കുടുംബശ്രീയുടെ കൂട്ടായ്മയുടെ കഥ കൂടിയാണ് ഈ ചിത്രം പറയുന്നത്. ആ കാരണം കൊണ്ട് തന്നെ കേരളത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളേയും ഈ ചിത്രം ആസ്വദിക്കാൻ അണിയറ പ്രവർത്തകർ ക്ഷണിക്കുകയാണ്.



ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കല്യാണത്തിൽ എങ്കിലും പങ്കെടുത്തവർ ഉണ്ടെങ്കിൽ, കല്യാണ പരിപാടികളിൽ നിറ സാന്നിധ്യം ആയിട്ടുള്ളവർ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും കാണേണ്ട ഒരു ചിത്രം കൂടിയാണ് ഗുണ്ട ജയൻ എന്നും അണിയറ പ്രവർത്തകർ പറയുന്നു.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പിനെ കൂടാതെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും വേഷമിട്ടിരിക്കുന്നു. അരുൺ വൈഗ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ രചിച്ചതും അദ്ദേഹമാണ്. രാജേഷ് വർമ്മയാണ് തിരക്കഥ.

story highlights: actor saiju kurup and upacharapoorvam gundajayan team invites kudumbasree members to watch the movie

Next Story