Top

'പരിമിതികളുള്ള എന്നെ ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സാറിന്റെ മാജിക്ക്'; 'പത്തൊമ്പതാം നൂറ്റാണ്ടി'ന് കയ്യടിച്ച് ഗിന്നസ് പക്രു

പത്തൊമ്പതാം നൂറ്റാണ്ട് മലയാള സിനിമയിലെ മികച്ച ക്ലാസിക്കുകളുടെ പട്ടികയിൽ ഇടം നേടുമെന്നും ഗിന്നസ് പക്രു അഭിപ്രായപ്പെട്ടു

14 Sep 2022 9:00 AM GMT
ഫിൽമി റിപ്പോർട്ടർ

പരിമിതികളുള്ള എന്നെ ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സാറിന്റെ മാജിക്ക്; പത്തൊമ്പതാം നൂറ്റാണ്ടിന് കയ്യടിച്ച് ഗിന്നസ് പക്രു
X

വിനയൻ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'നെ പ്രശംസിച്ച് നടൻ ഗിന്നസ് പക്രു. ഒരു കാലഘട്ടത്തിന്റെ ദുരവസ്ഥ കണ്ടു പ്രേക്ഷകരുടെ കണ്ണുകൾ നിറയുന്നതും സംവിധായകന്റെ പേര് പ്രദർശിപ്പിക്കുമ്പോൾ കയ്യടിക്കുന്നതും കണ്ടു. സിജു വിൽസണിലൂടെ മലയാളത്തിന് മറ്റൊരു മാസ് നായകനെ കൂടി ലഭിച്ചു. അത്ഭുതദ്വീപിൽ തന്നെ ഗജേന്ദ്രനാക്കിയ വിനയന്റെ മാജിക്ക് ഇവിടെയും കാണാമെന്നും ഗിന്നസ് പക്രു പറഞ്ഞു.

സിനിമകളിൽ എന്നും വേറിട്ട വഴികൾ സ്വീകരിക്കുന്ന വിനയന്റെ കരിയറിൽ മറ്റൊരു പൊന്‍ തൂവലായിരിക്കും ചിത്രം. പത്തൊമ്പതാം നൂറ്റാണ്ട് മലയാള സിനിമയിലെ മികച്ച ക്ലാസിക്കുകളുടെ പട്ടികയിൽ ഇടം നേടുമെന്നും ഗിന്നസ് പക്രു അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.

ഗിന്നസ് പക്രുവിന്റെ വാക്കുകൾ:

പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു. ഒറ്റ വാക്കിൽ അതിഗംഭീരം.! മാറിടത്തിനും മീശയ്ക്കും വരെ 'കരം' കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികൾ 'കര'ഘോഷത്തോടെ സംവിധായകൻ്റെ ടൈറ്റിൽ കണ്ടുതിയറ്റർ വിടുന്ന കാഴ്ച്ച. മലയാളത്തിന് ഒരു മാസ് നായകൻ കൂടി സിജു വിൽസൺ. എല്ലാ നടീനടന്മാരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി. നിർമ്മാതാവും, നടനുമായ ഗോകുലം ഗോപാലൻ സാറിനും മറ്റു സാങ്കേതിക പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. എടുത്ത് പറയേണ്ടത്

ക്യാമറയാണ്. അത്ഭുത ദ്വീപിന് ശേഷം ഷാജിയേട്ടൻ-വിനയൻ സാർ കൂട്ടുകെട്ട് ഓരോ ഫ്രയിമിലും കാണാം. പരിമിതികൾ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സാറിന്റെ മാജിക്ക്, വേലായുധ പണിക്കരിലും, നങ്ങേലി യിലും മാത്രമല്ല ,എല്ലാ കഥാപാത്രങ്ങളിലും കാണാം. എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന വിനയൻ സാറിൻ്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി. മലയാളത്തിലെ മികച്ച ക്ലാസിക്ക് സിനിമകളിലേയ്ക്ക് ഒന്നുകൂടി, പത്തൊമ്പതാം നൂറ്റാണ്ട്.

Next Story