Top

ദിലീപിന് യുഎഇ ​ഗോൾഡൻ വിസ

പത്ത് വർഷമാണ് ​ഗോൾഡൻ വിസയുടെ കാലാവധി.

17 Jun 2022 3:27 AM GMT
ഫിൽമി റിപ്പോർട്ടർ

ദിലീപിന് യുഎഇ ​ഗോൾഡൻ വിസ
X

അബുദാബി: നടൻ ദിലീപിന് യുഎഇ ​ഗോൾഡൻ വിസ. വിവിധ തൊഴില്‍ മേഖലകളിൽ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.

മമ്മൂട്ടി, മോഹൻലാൽ, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, മീര ജാസ്മിന്‍, ആസിഫ് അലി, തുടങ്ങിയ നിരവധി മലയാള സിനിമ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. 2021ൽ ആണ് മമ്മൂട്ടിക്കും മോഹൻലാലിനും ​ഗോൾഡൻ വിസ ലഭിച്ചത്.

പത്ത് വർഷമാണ് ​ഗോൾഡൻ വിസയുടെ കാലാവധി. ഗോൾഡൻ വിസ ലഭിച്ചവർക്ക് യുഎഇയിൽ സ്പോൺസറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. കാലാവധി കഴിഞ്ഞാൽ തനിയെ വിസ പുതുക്കാൻ പറ്റും.

STORY HIGHLIGHTS: actor dileep get uea golden visa

Next Story