Top

'ക്രിസ്റ്റഫർ ഒരു വലിയ സിനിമയാണ്, മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നത് തന്നെയാണ് ഏറ്റവും സ്പെഷ്യൽ'; അമല പോൾ

15 Nov 2022 11:45 AM GMT
ഫിൽമി റിപ്പോർട്ടർ

ക്രിസ്റ്റഫർ ഒരു വലിയ സിനിമയാണ്, മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നത് തന്നെയാണ് ഏറ്റവും സ്പെഷ്യൽ; അമല പോൾ
X

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ക്രിസ്റ്റഫർ'. ചിത്രത്തിലെ നായികമാരിൽ ഒരാളായി എത്തുന്നത് അമല പോളാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങൾ തന്റെ പുതിയ ചിത്രമായ 'ടീച്ചറിന്റെ' പ്രസ്സ് മീറ്റിൽ വെച്ച് നടി പറഞ്ഞു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്ന ആദ്യ ചിത്രമാണെന്നും അതാണ് തനിക്ക് ഏറ്റവും സ്പെഷ്യൽ ആയിട്ടുള്ളത് എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.

'മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്ന അദ്യ സിനിമയാണ് 'ക്രിസ്റ്റഫർ' അത് തന്നെയാണ് ഏറ്റവും സ്പെഷ്യൽ. അദ്ദേഹത്തിന്റെ വലിയ ഫാനാണ് ഞാന്‍. ക്രിസ്റ്റഫര്‍ ഒരു വമ്പന്‍ സിനിമയാണ്. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല. നല്ല സിനിമ തന്നെ ആയിരിക്കുമെന്ന് ഉറപ്പുണ്ട്', അമല പോൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

'ബയോഗ്രാഫി ഓഫ് എ വിജിലാന്റെ കോപ്' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

'ഓപ്പറേഷന്‍ ജാവ' ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Story highlights: Acting with Mammooka is the most special'Amala Paul

Next Story

Popular Stories