Top

'21 ഗ്രാംസ്' ഇനി നിങ്ങളുടെ വീടുകളിലേക്ക്; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന '21 ഗ്രാംസ്' മാർച്ച് 18നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്.

1 Jun 2022 2:22 PM GMT
ഫിൽമി റിപ്പോർട്ടർ

21 ഗ്രാംസ് ഇനി നിങ്ങളുടെ വീടുകളിലേക്ക്; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
X

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായ ത്രില്ലർ ചിത്രം '21 ഗ്രാംസി'ന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. അനൂപ് മേനോൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം ജൂൺ 10ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കും.

നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന '21 ഗ്രാംസ്' മാർച്ച് 18നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ലിയോണ ലിഷോയ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. അഞ്ചാം പാതിര, ഫോറൻസിക് എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ എത്തുന്ന ത്രില്ലർ സിനിമ എന്ന പ്രത്യേകത കൂടി 21 ഗ്രാംസിനുണ്ട്.

സംവിധായൻ ബിബിൻ കൃഷ്ണൻ തന്നെ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്.

story highlights: 21 grams movie starring anoop menon ott release date announced

Next Story