Top

പുത്തൻ ത്രില്ലർ കാഴ്ചയുമായി '21 ഗ്രാംസ്'; നാളെ മുതൽ തിയേറ്ററുകളിൽ

ലിയോണ ലിഷോയ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

17 March 2022 9:27 AM GMT
ഫിൽമി റിപ്പോർട്ടർ

പുത്തൻ ത്രില്ലർ കാഴ്ചയുമായി 21 ഗ്രാംസ്; നാളെ മുതൽ തിയേറ്ററുകളിൽ
X

നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്തു അനൂപ് മേനോൻ നായകനായി എത്തുന്ന '21 ഗ്രാംസ്‌' നാളെ തിയേറ്ററുകളിൽ എത്തും. ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ലിയോണ ലിഷോയ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. അഞ്ചാം പാതിരാ, ഫോറൻസിക് എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ എത്തുന്ന ത്രില്ലർ സിനിമ എന്ന പ്രത്യേകത കൂടി 21 ഗ്രാംസിനുണ്ട്.

കുറേക്കാലത്തിന് ശേഷം തിയേറ്ററിക്കൽ എക്സീപിരിയൻസ് ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു ത്രില്ലർ ചിത്രം കൂടി ആയിരികും അത് പോലെ തന്നെ രസമുള്ള ഒരു പൊലീസ് ഗെയിം കളിക്കാൻ സാധ്യതയുള്ള ചിത്രം കൂടിയാണിതെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. സംവിധായൻ ബിബിൻ കൃഷ്ണൻ തന്നെ ആണ് ചിത്രത്തിന്റെ കഥയും ,തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത്.

അനൂപ് മേനോൻ ലിയോണ ലിഷോയ് എന്നിവരെ കൂടാതെ അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും ഒക്കെ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

story highlights: 21 grams malayalam movie starring anoop menon to release tomorrow

Next Story