Top

അനൂപ് മേനോന്‍ ചിത്രം '21 ഗ്രാംസ്' മാര്‍ച്ച് 18ന് തിയേറ്ററുകളില്‍

ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

12 March 2022 2:10 PM GMT
ഫിൽമി റിപ്പോർട്ടർ

അനൂപ് മേനോന്‍ ചിത്രം 21 ഗ്രാംസ് മാര്‍ച്ച് 18ന് തിയേറ്ററുകളില്‍
X

അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം '21 ഗ്രാംസ്' റിലീസ് പ്രഖ്യാപിച്ചു. ചിത്രം 18ന് തിയേറ്ററുകളില്‍ എത്തും. കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് 21 ഗ്രാംസ്. ട്രാഫികിന് ശേഷം അനൂപ് മേനോന്റെ ഒരു കംപ്ലീറ്റ് ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷകള്‍.

ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കില്‍ യുവതാരം അനു മോഹനും എത്തുന്നുണ്ട്. തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദ ഫ്രന്‍ഡ് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണയാണ് എഴുതി സംവിധാനം ചെയ്യുന്നത്.

അനൂപ് മേനോന് പുറമേ, ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് ദേവാണ് സംഗീതം. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Story Highlights; 21 grams hits theaters on March 18

Next Story