Top

''സസ്പെൻസ് ആണ് ഈ സിനിമയുടെ ഹൈലൈറ്റ്''; '21 ഗ്രാംസി'നെ പ്രശംസിച്ച് ജീത്തു ജോസഫ്

ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്

22 March 2022 6:34 AM GMT
ഫിൽമി റിപ്പോർട്ടർ

സസ്പെൻസ് ആണ് ഈ സിനിമയുടെ ഹൈലൈറ്റ്; 21 ഗ്രാംസിനെ പ്രശംസിച്ച് ജീത്തു ജോസഫ്
X

അനൂപ് മേനോൻ നായകനാകുന്ന ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് '21 ഗ്രാംസ്'. വലിയ പരസ്യങ്ങളോ പ്രമോഷനോ ഇല്ലാതെ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ സംവിധായകൻ ജീത്തു ജോസഫ് '21 ഗ്രാംസ്' കണ്ട അനുഭവം പങ്കുവയ്ക്കുകയാണ്. ഒരു മികച്ച ത്രില്ലർ ചിത്രമാണ് '21 ഗ്രാംസ്' എന്നും സിനിമയിൽ എടുത്തു പറയേണ്ടത് സസ്പെൻസ് ആണ് എന്നും ജീത്തു കുറിച്ചു. ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനവും അറിയിച്ചു.

''21 ഗ്രാം കണ്ടു. ഒരു മികച്ച മിസ്റ്ററി സിനിമ. സസ്പെൻസ് ആണ് ഈ സിനിമയുടെ ഹൈലൈറ്റ്. സിനിമയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.'' ജീത്തു ജോസഫ് പറഞ്ഞു. നവാഗതനായ ബിബിൻ കൃഷ്ണനാണ് '21 ഗ്രാംസ്' സംവിധാനം ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ ഒരു ത്രില്ലറാണ് സിനിമയെന്ന പ്രേക്ഷക പ്രതികരണങ്ങൾ റിലീസിന് പിന്നാലെ എത്തിയിരുന്നു. സിനിമയുടെ ക്ലൈമാക്സിനാണ് ഏറെയും പ്രശംസകൾ ലഭിച്ചത്. ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്. ലിയോണ ലിഷോയ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

'അഞ്ചാം പാതിര', 'ഫോറൻസിക്' എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ എത്തുന്ന ത്രില്ലർ സിനിമ എന്ന പ്രത്യേകത കൂടി 21 ഗ്രാംസിനുണ്ട്. സംവിധായൻ ബിബിൻ കൃഷ്ണൻ തന്നെ ആണ് ചിത്രത്തിന്റെ കഥയും, തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത്. അനൂപ് മേനോൻ ലിയോണ ലിഷോയ് എന്നിവരെ കൂടാതെ അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

Story Highlights: '' Suspense is the highlight of this film ''; Jeethu Joseph praises '21 Grams

Next Story