Top

'' അഭിനയിക്കുമ്പോൾ എന്റെ അഭിപ്രായമെന്താകും എന്നുള്ള ടെൻഷൻ ആയിരുന്നു അച്ഛന് ''; 'തിങ്കളാഴ്ച നിശ്ചയ'ത്തിലെ സുജ പറയുന്നു

ചിത്രത്തിൽ ഔ​ക്ക​ർ​ച്ച​നായാണ് അനഘയുടെ അച്ഛൻ നാരായണൻ എത്തുന്നത്

15 Jan 2022 6:58 AM GMT
ഫിൽമി റിപ്പോർട്ടർ

 അഭിനയിക്കുമ്പോൾ എന്റെ അഭിപ്രായമെന്താകും എന്നുള്ള ടെൻഷൻ ആയിരുന്നു അച്ഛന് ; തിങ്കളാഴ്ച നിശ്ചയത്തിലെ സുജ പറയുന്നു
X

ആദ്യ സംവിധാനം, പുതുമുഖ അഭിനേതാക്കളുടെ ഏറ്റവും മികച്ച അഭിനയം, സംഭാഷണ രീതി എന്നിവ കൊണ്ട് 2021ൽ പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ് 'തിങ്കളാഴ്ച നിശ്ചയം'. സെന്ന ഹെഗ്‌ഡെയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെ അഭിനയവും എടുത്തു പറയേണ്ടത് തന്നെയാണ്. ഇപ്പോൾ ചിത്രത്തിൽ സുജ എന്ന കഥാപാത്രത്തെ അഭിനയിച്ച അ​ന​ഘ തന്റെ അച്ഛനുമായി ഒരുമിച്ചഭിനയിച്ചതിന്റെ അനുഭവം തുറന്നു പറയുകയാണ്. ചിത്രത്തിൽ ഔ​ക്ക​ർ​ച്ച​നായാണ് അനഘയുടെ അച്ഛൻ നാരായണൻ എത്തുന്നത്. മ​ക​ളു​ടെ മു​ന്നി​ൽ അ​ഭി​ന​യി​ക്കുേ​മ്പാ​ൾ മ​ക​ളു​ടെ അ​ഭി​പ്രാ​യ​മെ​ന്താകുമെന്നുള്ള ചി​ന്തയായിരുന്നു അച്ഛനെന്നാണ് അനഘ പറയുന്നത്. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതേകുറിച്ച് പറഞ്ഞത്.

''ആ​ദ്യ ചി​ത്ര​ത്തി​ൽ ​ത​ന്നെ അ​ച്ഛ​നു​മൊ​ത്താ​ണ് അ​ഭി​ന​യം. മെം​ബ​ർ ഔ​ക്ക​ർ​ച്ച​യെ​ന്ന ക​ഥാ​പാ​ത്ര​മണ് അഭിനയിക്കുനന്ത്. നാ​ട​ക​ത്തി​ൽ പ​ത്തുമു​പ്പ​ത് വർ​ഷ​ത്തെ അ​നു​ഭ​വ​പ​രി​ച​യ​മു​ണ്ടെ​ങ്കി​ലും എനിക്കൊപ്പം അ​ഭി​ന​യി​ക്കാ​ൻ അ​ച്ഛ​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​യി. മ​ക​ൾ ന​ന്നാ​യി അ​ഭി​ന​യി​ക്കു​മോ എന്നാലോചിച്ചാ​യി​രു​ന്നി​ല്ല അച്ഛന് ടെ​ൻ​ഷ​ൻ. മ​ക​ളു​ടെ മു​ന്നി​ൽ അ​ഭി​ന​യി​ക്കുേ​മ്പാ​ൾ മ​ക​ളു​ടെ അ​ഭി​പ്രാ​യ​മെ​ന്താ​കു​മെ​ന്നാ​യി​രു​ന്നു ചി​ന്ത. അ​ച്ഛ​െ​ൻ​റ നാ​ട​ക​ങ്ങ​ളു​ടെ പ്ര​ധാ​ന വി​മ​ർ​ശ​ക​യും നി​രീ​ക്ഷ​ക​യു​മൊ​ക്കെ ഞാനാണ്. സ്കൂ​ൾ കാ​ലം മു​ത​ലേ അ​ച്ഛ​ൻ നാ​ട​ക​ത്തി​ൽ സജീവമാണ്. സം​ഘാ​ട​ക​നാ​യും നാ​ട​ക​ക്കാ​ര​നാ​യു​മെ​ല്ലാം കാ​ഞ്ഞ​ങ്ങാ​ട്ടെ ക​ലാ സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​ണ്. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​നി​യാ​യ അ​മ്മ സു​ജ ഞങ്ങളുടെ രണ്ടുപേരുടെയും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്. സിനിമ റി​ലീ​സാ​യ ദി​വ​സം വീ​ട്ടി​ൽ വ​ലി​യ പ്രൊ​ജ​ക്ട​റൊ​ക്കെ ഒ​രു​ക്കി ബന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പ​മാ​ണ് സി​നി​മ ക​ണ്ട​ത്.''

കാഞ്ഞങ്ങാട് പശ്ചാത്തലമാക്കിയാണ് 'തിങ്കളാഴ്ച്ച നിശ്ചയം' നടക്കുന്നത്. ഒരു കല്യാണ നിശ്ചയവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. സിനിമയ്ക്ക് 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥക്കുമുള്ള പുരസ്‌കാരങ്ങൾ ലഭിച്ചു. പുഷ്‌കർ ഫിലിംസ് നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശ്രീരാജ് രവീന്ദ്രനാണ്. ഹരിലാൽ കെ രാജീവാണ് എഡിറ്റർ. അനഖ നാരായണൻ, ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരൻ, അനുരൂപ് പി, അർജുൻ അശോകൻ, അർപ്പിത് പിആർ, മനോജ് കെ യു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Next Story

Popular Stories