Top

‘പ്രായമായ സ്ത്രീയല്ലേ, പല സമ്മര്‍ദ്ദവും ചെലുത്തിയിട്ടുണ്ടാവും’; പൈപ്പിന്‍ ചോട്ടിലെ രണ്ടാം വീഡിയോയില്‍ എംബി രാജേഷ് വെള്ളം ചേര്‍ത്തെന്ന സൂചനയുമായി വിടി ബല്‍റാം

പാലക്കാട്: സംസ്ഥാനത്ത് വലിയ പോരാട്ടം നടക്കുന്ന തൃത്താലയില്‍ വോട്ടിങ് ദിവസവും പൈപ്പിന്‍ ചോട്ടിലെ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചയാവുന്നത്. മണ്ഡലത്തിലെ പട്ടിത്തറ പഞ്ചായത്തില്‍ കുടിവെള്ളം കിട്ടുന്നില്ലെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്ന ഇടത് സ്ഥാനാര്‍ത്ഥി എംബി രാജേഷിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാം. വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് ശേഷമാണ് വിശദീകരണ വീഡിയോ രാജേഷ് സമ്മര്‍ദ്ദം ചെലുത്തി ചെയ്തതാവാം എന്ന സംശയം ബല്‍റാം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പട്ടിക്കാട് പഞ്ചായത്തിലെ കാശാമുക്കിലെ കുടിവെള്ള പൈപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കനത്തത്. പൈപ്പില്‍ […]

6 April 2021 4:17 AM GMT

‘പ്രായമായ സ്ത്രീയല്ലേ, പല സമ്മര്‍ദ്ദവും ചെലുത്തിയിട്ടുണ്ടാവും’; പൈപ്പിന്‍ ചോട്ടിലെ രണ്ടാം വീഡിയോയില്‍ എംബി രാജേഷ് വെള്ളം ചേര്‍ത്തെന്ന സൂചനയുമായി വിടി ബല്‍റാം
X

പാലക്കാട്: സംസ്ഥാനത്ത് വലിയ പോരാട്ടം നടക്കുന്ന തൃത്താലയില്‍ വോട്ടിങ് ദിവസവും പൈപ്പിന്‍ ചോട്ടിലെ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചയാവുന്നത്. മണ്ഡലത്തിലെ പട്ടിത്തറ പഞ്ചായത്തില്‍ കുടിവെള്ളം കിട്ടുന്നില്ലെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്ന ഇടത് സ്ഥാനാര്‍ത്ഥി എംബി രാജേഷിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാം. വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് ശേഷമാണ് വിശദീകരണ വീഡിയോ രാജേഷ് സമ്മര്‍ദ്ദം ചെലുത്തി ചെയ്തതാവാം എന്ന സംശയം ബല്‍റാം പ്രകടിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് പട്ടിക്കാട് പഞ്ചായത്തിലെ കാശാമുക്കിലെ കുടിവെള്ള പൈപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കനത്തത്. പൈപ്പില്‍ വെള്ളം കിട്ടുന്നില്ലെന്ന് എംബി രാജേഷും അതേ പൈപ്പില്‍നിന്ന് വെള്ളം കുടിച്ച് ബല്‍റാമും വാദപ്രതിവാദങ്ങള്‍ കൊഴുപ്പിച്ചു. ഇതിന് പിന്നാലെ ബല്‍റാം വെള്ളം കുടിച്ച പൈപ്പില്‍നിന്ന് വെള്ളം കിട്ടാറില്ലെന്ന് പ്രദേശ വാസിയായ ഒരു വയോധിക പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമായി രാജേഷ് വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബല്‍റാമിന്റെ വിശദീകരണം.

‘ആ പ്രായമായ സ്ത്രീയെ എങ്ങനെയെങ്കിലുമൊക്കെ സമ്മര്‍ദ്ദം ചെലുത്തി പറയിപ്പിച്ചതായിരിക്കും. ഞാനവിടെ ചെല്ലുമ്പോഴുള്ള വീഡിയോ തുടക്കം മുതല്‍ റിലീസ് ചെയ്തിരുന്നു. അവര്‍ക്ക് പറയാനുള്ളതൊക്കെ പറഞ്ഞതിന് ശേഷമാണ് ഞാന്‍ കാര്യത്തിലേക്ക് കടന്നത്’, ബല്‍റാം പറയുന്നതിങ്ങനെ.

തൃത്താലയില്‍ നൂറ് ശതമാനം വിജയപ്രതീക്ഷയാണുള്ളത്. കേരളത്തില്‍ വലിയ യുഡിഎഫ് തരംഗമാണ് കാണാനാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘വളരെ ഹീനമായ പ്രചരണമായിരുന്നു എന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയും കൂട്ടരും തുടക്കംമുതലേ നടത്തിയിരുന്നു. വ്യക്തിഹത്യയായിരുന്നു പ്രധാന ആയുധം. അതിന് വേണ്ടി നാട്ടിലുള്ള എല്ലാ ആളുകളെയും തൃത്താലയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് എനിക്കെതിരെ അപവാദങ്ങള്‍ പറയുന്നതിലായിരുന്നു അവരുടെ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം’, വിടി ബല്‍റാം ചൂണ്ടിക്കാട്ടി.

തൃത്താലയില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. എല്ലാ പ്രശ്‌നവും പരിഹരിച്ചെന്ന് പറയാന്‍ കഴിയില്ലല്ലോ. കുടിവെള്ളം ലഭിക്കാത്ത ഉയര്‍ന്ന പ്രദേശങ്ങളുണ്ട്. പക്ഷേ അതിന്റെയെല്ലാം പരിഹാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story