Top

ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ കയ്യാങ്കളി? കുല്‍ദീപിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് സിറാജ്; വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് ഡ്രസിംഗ് റൂമില്‍ താരങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ചെന്നൈ ടെസ്റ്റ് സ്‌ക്വാഡില്‍ ഇല്ലാത്ത മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും തമ്മിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നതെന്നാണ് സൂചന. ടെസ്റ്റ് പുരോഗമിക്കുന്നതിനിടെ ഡ്രസിംഗ് റൂമിലെ കാഴ്ച്ചകള്‍ സ്‌ക്രീനില്‍ കാണിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ദൃശ്യങ്ങളില്‍ കുല്‍ദീപ് യാദവിന്റെ കഴുത്തില്‍ പിടിച്ച് ശക്തിയായി സിറാജ് തള്ളുന്നത് കാണാം. എന്നാല്‍ സംഭവം കയ്യാങ്കളിയാണോയെന്ന് വ്യക്തമല്ല. സിറാജും കുല്‍ദീപ് യാദവും നല്ല സുഹൃത്തുക്കളാണ്. ഇരുവരുടെയും സൗഹൃദപരമായ ഇടപെടലിനെ കാണികള്‍ തെറ്റിദ്ധരിച്ചതാവാനും സാധ്യതയുണ്ട്. ഔദ്യോഗിക […]

7 Feb 2021 5:43 AM GMT

ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ കയ്യാങ്കളി? കുല്‍ദീപിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് സിറാജ്; വീഡിയോ
X

ഇന്ത്യന്‍ ക്രിക്കറ്റ് ഡ്രസിംഗ് റൂമില്‍ താരങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ചെന്നൈ ടെസ്റ്റ് സ്‌ക്വാഡില്‍ ഇല്ലാത്ത മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും തമ്മിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നതെന്നാണ് സൂചന. ടെസ്റ്റ് പുരോഗമിക്കുന്നതിനിടെ ഡ്രസിംഗ് റൂമിലെ കാഴ്ച്ചകള്‍ സ്‌ക്രീനില്‍ കാണിക്കുന്നതിനിടെയാണ് സംഭവം നടന്നത്.

ദൃശ്യങ്ങളില്‍ കുല്‍ദീപ് യാദവിന്റെ കഴുത്തില്‍ പിടിച്ച് ശക്തിയായി സിറാജ് തള്ളുന്നത് കാണാം. എന്നാല്‍ സംഭവം കയ്യാങ്കളിയാണോയെന്ന് വ്യക്തമല്ല. സിറാജും കുല്‍ദീപ് യാദവും നല്ല സുഹൃത്തുക്കളാണ്. ഇരുവരുടെയും സൗഹൃദപരമായ ഇടപെടലിനെ കാണികള്‍ തെറ്റിദ്ധരിച്ചതാവാനും സാധ്യതയുണ്ട്. ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Next Story

Popular Stories