Top

പത്ത് സീറ്റീല്‍ 20 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍; മൂന്ന് മണി വരെ കൈപ്പത്തി കാത്തിരുന്ന് കെപിസിസിയുടെ സ്ഥാനാര്‍ത്ഥികള്‍; കൊല്ലത്ത് പോര് തുടരുന്നു

കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തേയും ചിഹ്നത്തേയും ചൊല്ലി കോണ്‍ഗ്രസില്‍ പോര് തുടരുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്ക് ജില്ലാ യുഡിഎഫ് നേതൃത്വം കണ്ടെത്തിയ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് കെപിസിസി ഇടപെട്ടിട്ടും പരിഹാരമാകാതെ തുടരുന്നത്. ഐ ഗ്രൂപ്പിലെ ചില നേതാക്കള്‍ ഏകകണ്ഠമായി കണ്ടെത്തിയ സ്ഥാനാര്‍ഥികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെപിസിസിക്ക് ജില്ലയില്‍ നിന്ന് ഒരു വിഭാഗം ഐ ഗ്രൂപ്പ് നേതാക്കള്‍ തന്നെ പരാതി നല്‍കിയതോടെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുണ്ടായത്. തര്‍ക്കമുള്ളയിടങ്ങളില്‍ നാമ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ റിബല്‍ സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി ചിഹ്നം നല്‍കണമെന്നായിരുന്നു മുല്ലപ്പള്ളി […]

23 Nov 2020 9:09 AM GMT
ഷമീർ എ

പത്ത് സീറ്റീല്‍ 20 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍; മൂന്ന് മണി വരെ കൈപ്പത്തി കാത്തിരുന്ന് കെപിസിസിയുടെ സ്ഥാനാര്‍ത്ഥികള്‍; കൊല്ലത്ത് പോര് തുടരുന്നു
X

കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തേയും ചിഹ്നത്തേയും ചൊല്ലി കോണ്‍ഗ്രസില്‍ പോര് തുടരുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്ക് ജില്ലാ യുഡിഎഫ് നേതൃത്വം കണ്ടെത്തിയ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് കെപിസിസി ഇടപെട്ടിട്ടും പരിഹാരമാകാതെ തുടരുന്നത്. ഐ ഗ്രൂപ്പിലെ ചില നേതാക്കള്‍ ഏകകണ്ഠമായി കണ്ടെത്തിയ സ്ഥാനാര്‍ഥികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെപിസിസിക്ക് ജില്ലയില്‍ നിന്ന് ഒരു വിഭാഗം ഐ ഗ്രൂപ്പ് നേതാക്കള്‍ തന്നെ പരാതി നല്‍കിയതോടെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുണ്ടായത്. തര്‍ക്കമുള്ളയിടങ്ങളില്‍ നാമ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ റിബല്‍ സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി ചിഹ്നം നല്‍കണമെന്നായിരുന്നു മുല്ലപ്പള്ളി നിര്‍ദേശിച്ചത്

ഇതനുസരിച്ച്. ബ്ലോക്ക് പഞ്ചായത്തില്‍ ചവറ, ശാസ്താംകോട്ട, കുന്നത്തൂര്‍, ചിറ്റുമല ,മൈനാഗപ്പള്ളി ബ്ലോക്ക് എന്നിങ്ങനെയുള്ള ഡിവിഷനുകളിലാണ് റിബലുകളെ പരിഗണിക്കേണ്ടത്. രണ്ട് സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കിയെങ്കിലും ബാക്കിയുള്ള പത്തിടങ്ങളില്‍ റിബല്‍ സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി ചിഹ്നം നല്‍കാന്‍ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ തയ്യാറായില്ല. നേരത്തെ ചിഹ്നം നല്‍കുന്നത് സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ കെപിസിസി തീരുമാനം ജില്ലാ യുഡിഎഫ് നേതൃത്വവും അംഗീകരിച്ചില്ല. ചിഹ്നം നല്‍കാന്‍ കഴിയില്ലെന്ന് കെപിസിസിയെ അറിയിച്ചെന്നാണ് സൂചന.

ഇന്ന് മൂന്ന് മണി വരെ ചിഹ്നം നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു കെപിസിസി അംഗീകരിച്ച സ്ഥാനാര്‍ഥികള്‍. പത്ത് സ്ഥലങ്ങളില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി ഇവരും മത്സരിക്കാനൊരുങ്ങുകയാണ്. ഡിസിസി അനുവദിച്ച സ്ഥാനാര്‍ഥികള്‍ കൈപ്പത്തി ചിഹ്നത്തിലും മല്‍സരിക്കും. ഡിസിസിയുടെ തീരുമാനത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് എഴുകോണ്‍ നാരായണന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ചിഹ്നത്തിനായി ഡിസിസി ഓഫീസില്‍ നില്‍പ്പ് സമരവും നടന്നിരുന്നു. ഡിസിസി അംഗീകരിച്ച സ്ഥാനാര്‍ഥികളും കെപിസിസിയുടെ സ്ഥാനാര്‍ഥികളും പരസ്പ്പരം ഏറ്റുമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്ഥാനാര്‍ത്ഥി മാറ്റവും ചിഹ്നം നല്‍കലും ഗ്രൂപ്പ് പോരും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടനത്തെ ബാധിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലത്തെ എല്‍ഡിഎഫ്.

Next Story