കഴക്കൂട്ടത്ത് സിപിഐഎം-ബിജെപി സംഘര്‍ഷം; നാലു പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സിപിഐഎം-ബിജെപി സംഘര്‍ഷം. നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിജു കുമാര്‍, ജ്യോതി, അനാമിക, അശ്വതി വിജയന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. സംഭവമറിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് സ്ഥലത്തെത്തി. കടകംപള്ളി സുരേന്ദ്രനും ഒരു വിഭാഗം പൊലീസും ചേര്‍ന്ന് ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്ന് ശോഭാ സുരേന്ദ്രന് ആരോപിച്ചു. തനിക്ക് പോലും റോഡില്‍ നടക്കാന്‍ പറ്റുന്നില്ലെന്നും അധിക്ഷേപിക്കുകയും കൂവിയാര്‍ക്കുകയും ഫ്ളക്സ് ബോര്‍ഡുകള്‍ മൊത്തം അഞ്ച് തവണയോളം നശിപ്പിച്ചെന്നും ശോഭാ സുരേന്ദ്രന് […]

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സിപിഐഎം-ബിജെപി സംഘര്‍ഷം. നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിജു കുമാര്‍, ജ്യോതി, അനാമിക, അശ്വതി വിജയന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. സംഭവമറിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് സ്ഥലത്തെത്തി. കടകംപള്ളി സുരേന്ദ്രനും ഒരു വിഭാഗം പൊലീസും ചേര്‍ന്ന് ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്ന് ശോഭാ സുരേന്ദ്രന് ആരോപിച്ചു. തനിക്ക് പോലും റോഡില്‍ നടക്കാന്‍ പറ്റുന്നില്ലെന്നും അധിക്ഷേപിക്കുകയും കൂവിയാര്‍ക്കുകയും ഫ്ളക്സ് ബോര്‍ഡുകള്‍ മൊത്തം അഞ്ച് തവണയോളം നശിപ്പിച്ചെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു. ആക്രമിച്ചവരെ അടിയന്തരമായി കസ്റ്റഡിയിലെടുക്കണമെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
- TAGS:
- BJP
- CPIM
- KERALA ELECTION 2021