Top

ഫിഫ ലോകകപ്പ് യോഗ്യതാമത്സരം; ഒടുവില്‍ ഇന്ത്യയെ തേടി വിജയമെത്തി, വിജയഗോളുകള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് സ്വന്തം

ദോഹ: ഫിഫയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയ്ക്ക് ജയം. ഏഷ്യന്‍ മേഖലാ യോഗ്യതയുടെ രണ്ടാം റൗണ്ടില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ മറികടന്നത്. ഈ റൗണ്ടില്‍ ഇന്ത്യയുടെ കന്നി വിജയം കൂടിയാണിത്. നേരത്തേ കളിച്ച ആറു മല്‍സരങ്ങളില്‍ മൂന്നു വീതം സമനിലയും തോല്‍വിയുമായിരുന്നു ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ബംഗ്ലാദേശിനെതിരേ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും. 79ാം മിനിറ്റിലും 90+2 അധിക […]

7 Jun 2021 10:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫിഫ ലോകകപ്പ് യോഗ്യതാമത്സരം; ഒടുവില്‍ ഇന്ത്യയെ തേടി വിജയമെത്തി, വിജയഗോളുകള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് സ്വന്തം
X

ദോഹ: ഫിഫയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയ്ക്ക് ജയം. ഏഷ്യന്‍ മേഖലാ യോഗ്യതയുടെ രണ്ടാം റൗണ്ടില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ മറികടന്നത്. ഈ റൗണ്ടില്‍ ഇന്ത്യയുടെ കന്നി വിജയം കൂടിയാണിത്.

നേരത്തേ കളിച്ച ആറു മല്‍സരങ്ങളില്‍ മൂന്നു വീതം സമനിലയും തോല്‍വിയുമായിരുന്നു ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

ബംഗ്ലാദേശിനെതിരേ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും. 79ാം മിനിറ്റിലും 90+2 അധിക മിനിറ്റിലുമായിരുന്നു അദ്ദേഹം ഇന്ത്യക്കു വേണ്ടി വല ചലിപ്പിച്ചത്.

79ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് ഛേത്രി ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ഇഞ്ചുറി ടൈമില്‍ സുരേഷ് സിങിന്റെ പാസില്‍ നിന്നും അദ്ദേഹം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ 74-ാമത്തെ ഗോളായിരുന്നു ഇത്.അതേസമയം, കഴിഞ്ഞ മത്സരത്തില്‍ ഖത്തറിനോടു 0-1 നു പരാജയപ്പെട്ട ശേഷം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു.

Also Read: ഐ.പി.എല്‍. സെപ്റ്റംബര്‍ 19-ന് പുനരാരംഭിക്കും, ഫൈനല്‍ ഒക്‌ടോബര്‍ 15-ന്; അന്തിമ ഫിക്‌സ്ചര്‍ ഉടന്‍

Next Story

Popular Stories