Top

ഗുജറാത്തില്‍ മുസ്ലിം വളണ്ടിയറെ ശ്മശാനത്തില്‍ പ്രവേശിപ്പിക്കരുതെന്ന് ബിജെപി നേതാക്കള്‍; അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദുക്കള്‍ തന്നെ ചെയ്യണം’, വിവാദം കൊവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ

കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് മരണനിരക്കും ക്രമാതീതമായി ഉയരുന്ന സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മുസ്ലിം വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയാണ് ഒരു കൂട്ടം ബിജെപി നേതാക്കള്‍ പരാതിയുമായെത്തിയത്

19 April 2021 3:02 AM GMT

ഗുജറാത്തില്‍ മുസ്ലിം വളണ്ടിയറെ ശ്മശാനത്തില്‍ പ്രവേശിപ്പിക്കരുതെന്ന് ബിജെപി നേതാക്കള്‍; അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദുക്കള്‍ തന്നെ ചെയ്യണം’, വിവാദം കൊവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ
X

വഡോദര: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ മൃതദ്ദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച പുതിയ വിവാദവുമായി ഗുജറാത്തിലെ ബിജെപി നേതാക്കള്‍. കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് മരണനിരക്കും ക്രമാതീതമായി ഉയരുന്ന സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മുസ്ലിം വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയാണ് ഒരു കൂട്ടം ബിജെപി നേതാക്കള്‍ പരാതിയുമായെത്തിയത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് ഒരു ബിജെപി നേതാവിന്റെ ശവസംസ്‌കാര ചടങ്ങിനുവേണ്ടി എത്തിയപ്പോഴായിരുന്നു ബിജെപി സിറ്റി യൂണിറ്റ് പ്രസിഡന്റ് ഡോ. വിജയ് ഷാ ഉള്‍പ്പടെയുള്ളവര്‍ മുസ്ലിം വോളണ്ടിയറെ ശ്മശാനത്തില്‍ കണ്ടത്. ആ സമയം ശ്മശാനത്തില്‍ ചിതയൊരുക്കുകയായിരുന്നു യുവാവ്. റംസാന്‍ മാസവും വെള്ളിയാഴ്ച ദിവസവുമായതിനാല്‍ സന്നദ്ധപ്രവര്‍ത്തകന്‍ തലപ്പാവും ധരിച്ചിരുന്നു.

തുടര്‍ന്ന് മുസ്ലിംങ്ങള്‍ക്ക് ശ്മശാനത്തില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കരുതെന്നാവശ്യപ്പെട്ട് വഡോദര മുനിസിപ്പല്‍ കമ്മീഷന് (വിഎംസി) നേതാക്കള്‍ പരാതി നല്‍കിയെങ്കിലും ഈ മഹാമാരിക്കാലത്ത് സഹോദര സമുദായങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നായിരുന്നു വിഎംസിയുടെ പ്രതികരണം.

Also Read:കൊവിഡ് 19: അവലോകന യോഗം വിളിച്ച് നരേന്ദ്ര മോദി; ഡൽഹിയിൽ സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാൾ

അദ്ദേഹം വിറകും ചാണകവും വിതരണം ചെയ്യുന്ന കരാറുകാരനാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്, എന്നാല്‍ ഉപകരാറുകളിലൂടെയും മറ്റും കൂടുതല്‍ മുസ്ലിം യുവാക്കളെ ശ്മശാനത്തില്‍ നിയമിച്ചിട്ടുണ്ട്. അത് തെറ്റാണ്. നല്ല പ്രവര്‍ത്തികള്‍ക്കായി സന്നദ്ധസേവനം തേടുന്നത് നല്ലതാണെങ്കിലും മതപരമായ രീതികളറിയാത്തവര്‍ അന്തിമകര്‍മ്മകളില്‍ ഏര്‍പ്പെടുന്നത് സ്വീകാര്യമല്ല. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അന്ത്യസംസ്‌കാര ചടങ്ങുകള്‍ക്ക് വലിയ പ്രധാന്യമാണുള്ളത്. അതിനെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അത് ചെയ്യാനാകില്ല. വിറകും ചാണകവും വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഏല്‍പ്പിച്ചിട്ടുള്ള വ്യക്തിക്ക് അത് ശ്മശാനത്തിന് പുറത്ത് എത്തിക്കാം. അയാള്‍ അകത്തേക്ക് വരേണ്ട ആവശ്യമില്ല.

ഡോ. വിജയ് ഷാ

ഹിന്ദുക്കളുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ഹിന്ദുക്കളായിരിക്കണമെന്നാണ് ഞങ്ങള്‍ താത്പര്യമെന്നും ഇക്കാര്യങ്ങള്‍ തങ്ങള്‍ വിഎംഎസിയെ അറിയിച്ചിട്ടുണ്ടെന്നും വിജയ് ഷാ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാല്‍ കൊവിഡിന്റെ ആദ്യഘട്ടം മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നയാളാണ് സന്നദ്ധപ്രവര്‍ത്തകനെന്നും കഴിഞ്ഞ വര്‍ഷം മുസ്ലീം സഹോദരന്മാര്‍ ഈ ശ്മശാനത്തില്‍ സംസ്‌കരിച്ചത് ആയിരത്തോളം മൃതദേഹങ്ങളാണെന്നും അന്നൊന്നും ആരും അവരെ ചോദ്യം ചെയ്തിട്ടില്ലെന്നുമായിരുന്നു ശ്മശാനത്തിന്റെ ചുമതലക്കാരന്റെ പ്രതികരണം.

Also Read: കൊവിഡ് രോഗികൾക്ക് ഓക്സിജൻ നൽകി കേരളം; ശൈലജ ടീച്ചർക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി

Next Story