മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് 16 ലക്ഷം നല്കി ഫിയോക്ക്
മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് സംഭവാന നല്കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. 16 ലക്ഷം രൂപയുടെ ചെക്ക് ഫിഷറീസ്, സിനിമ, സാംസ്കാരിക മന്ത്രിയായ സജി ചെറിയാന് നേരിട്ട് കൈമാറുകയാണ് ചെയ്തത്. പസിഡന്റ് വികയ്കുമാര്, സെക്രട്ടറി സിമേഷ് ജോസഫ് മണര്‍കാട്ട്, വൈസ് പ്രസിഡന്റ് സോണി തോമസ് എന്നിവര്‍ ചേര്‍ന്ന് ഇന്നലെ തുക കൈമാറിയത്. നിരവധി പേരാണ് സംസ്ഥാനത്ത് വാക്സിന് സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശേഷം ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത്. കൊവിഡിന്റെ രണ്ടാം തരംഗത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ […]
3 Jun 2021 2:42 AM GMT
ഫിൽമി റിപ്പോർട്ടർ

മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് സംഭവാന നല്കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. 16 ലക്ഷം രൂപയുടെ ചെക്ക് ഫിഷറീസ്, സിനിമ, സാംസ്കാരിക മന്ത്രിയായ സജി ചെറിയാന് നേരിട്ട് കൈമാറുകയാണ് ചെയ്തത്. പസിഡന്റ് വികയ്കുമാര്, സെക്രട്ടറി സിമേഷ് ജോസഫ് മണര്‍കാട്ട്, വൈസ് പ്രസിഡന്റ് സോണി തോമസ് എന്നിവര്‍ ചേര്‍ന്ന് ഇന്നലെ തുക കൈമാറിയത്. നിരവധി പേരാണ് സംസ്ഥാനത്ത് വാക്സിന് സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശേഷം ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത്.
കൊവിഡിന്റെ രണ്ടാം തരംഗത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകുന്ന ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രത്തിന്റെത്. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് വാക്സിന് കണ്ടെത്തണം എന്നതാണ് കേന്ദ്ര നിലപാട്. എന്നാല്‍ വളരെ പരിമിതമായ അളവില്‍ മാത്രമേ വാക്സിന് ലഭിക്കുന്നുള്ളു. വിദേശ മരുന്ന് കമ്പനികളാകട്ടെ വാക്സിന് ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുമായി ധാരണയില്‍ ഏര്‍പ്പെടാന്‍ താല്പര്യപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളുടെയും വാക്സിന് ആവശ്യകത കണക്കില്‍ എടുത്തുകൊണ്ട് കേന്ദ്രം ഒരു ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളം പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 19,661 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി.
തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,00,55,047 സാമ്പിളുകളാണ് പരിശോധിച്ചത്.