Top

നദാലിനു പിന്നാലെ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും ഒളിമ്പിക്‌സില്‍ നിന്നു പിന്മാറി

ടോക്യോ ഒളിമ്പിക്‌സില്‍ നിന്നു പിന്മാറുന്ന സൂപ്പര്‍ താരങ്ങളുടെ എണ്ണം കൂടുന്നു. സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിനു പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററും ടോക്യോയിലേക്ക് ഇല്ലെന്നു വ്യക്തമാക്കി. ഇന്നലെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ പിന്മാറ്റ വിവരം അറിയിച്ചത്. കാല്‍മുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്നാണ് പിന്മാറ്റമെന്നും ഫെഡറര്‍ അറിയിച്ചു. കൂടുതല്‍ കാലം ടെന്നീസ് കളിക്കാന്‍ ആഗ്രഹമുണ്ടെന്നും പരുക്ക് വഷളാകാതിരിക്കാന്‍ ടോക്യോയില്‍ നിന്നു വിട്ടുനില്‍ക്കുകയാണെന്നും അടുത്ത എ.ടി.പി. ടൂറിലൂടെ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചുവരാനാണ് ശ്രമിക്കുന്നതെന്നും ഫെഡറര്‍ പറഞ്ഞു. ഒളിമ്പിക്‌സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രതിനിധീകരിക്കുന്നത് […]

14 July 2021 1:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നദാലിനു പിന്നാലെ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും ഒളിമ്പിക്‌സില്‍ നിന്നു പിന്മാറി
X

ടോക്യോ ഒളിമ്പിക്‌സില്‍ നിന്നു പിന്മാറുന്ന സൂപ്പര്‍ താരങ്ങളുടെ എണ്ണം കൂടുന്നു. സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിനു പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററും ടോക്യോയിലേക്ക് ഇല്ലെന്നു വ്യക്തമാക്കി. ഇന്നലെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ പിന്മാറ്റ വിവരം അറിയിച്ചത്.

കാല്‍മുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്നാണ് പിന്മാറ്റമെന്നും ഫെഡറര്‍ അറിയിച്ചു. കൂടുതല്‍ കാലം ടെന്നീസ് കളിക്കാന്‍ ആഗ്രഹമുണ്ടെന്നും പരുക്ക് വഷളാകാതിരിക്കാന്‍ ടോക്യോയില്‍ നിന്നു വിട്ടുനില്‍ക്കുകയാണെന്നും അടുത്ത എ.ടി.പി. ടൂറിലൂടെ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചുവരാനാണ് ശ്രമിക്കുന്നതെന്നും ഫെഡറര്‍ പറഞ്ഞു.

ഒളിമ്പിക്‌സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രതിനിധീകരിക്കുന്നത് എന്നും ഇഷ്ടപ്പെട്ടിരുന്നുവെന്നും ഇത്തവണ അതിനു സാധിക്കാത്തതില്‍ ഏറെ വിഷമമുണ്ടെന്നും ഫെഡറര്‍ പറഞ്ഞു.

നിരവധി സൂപ്പര്‍ താരങ്ങളാണ് ഇക്കുറി ടോക്യോ ഒളിമ്പിക്‌സില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. ടെന്നീസ് താരങ്ങളായ ഫെഡററിനും നദാലിനും പുറമേ ഫുട്‌ബോള്‍ താരങ്ങളായ നെയ്മര്‍, കിലിയന്‍ എംബാപ്പെ, മുഹമ്മദ് സല എന്നിവരും ഇക്കുറി ഒളിമ്പിക്‌സില്‍ മത്സരിക്കാനിറങ്ങില്ലെന്നു വ്യക്തമാക്കിയിരുന്നു.

Next Story

Popular Stories